പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Friday, March 30, 2012

കേരളയാത്ര പതാക ദിനം; ഉദ്ഘാടന സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു

കാസര്‍കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് പുറപ്പെടുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി വെള്ളിയാഴ്ച പതാക ദിനമായി ആചരിക്കുന്നു. യൂണിറ്റുകളും കവലകളും പ്രത്യേക രൂപത്തില്‍ പതാക സ്ഥാപിച്ച് പ്രചരണം ശക്തമാക്കി.
കേരള യാത്രാ ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ജില്ലാ സൗഹൃദ സമിതി ചെയര്‍മാന്‍ ടി. സി മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാജി അമീറലി ചൂരി, ജബ്ബാര്‍ ഹാജി കസബ്, ശാഫി മദനി തളങ്കര, സി.എ ചൂരി, ഇബ്രാഹീം കൊലമ്പാടി, ഹബീബ് കെ.കെ പുറം, മുഹമ്മദ് കുഞ്ഞി ഉളുവാര്‍,അഹമ്മദ്കുഞ്ഞി പീടികേക്കാരന്‍, സി.എന്‍ ജഅ്ഫര്‍ സ്വാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ മേഖലാ , പഞ്ചായത്ത് ആസ്ഥാനങ്ങളിലും പ്രമുഖരുടെ നേതൃത്വത്തില്‍ പതതാക ഉയര്‍ന്നു.