പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Tuesday, March 6, 2012

Keralayathra Mahallu Conference

മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനങ്ങള്‍
പടന്നക്കാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി പടന്നക്കാട്ട് മഹല്ല് സമ്മേളനം സംഘടിപ്പിച്ചു. യൂനിറ്റ് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹല്ല് സമ്മേളനം മുഹമ്മദ് റിസ്‌വി അലാമിപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ട സിയാറത്തോടെ ആരംഭിച്ചു. ഹംസ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാനവികസദസ് ബശീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ സഖാഫി തൈര ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സ്വാമി വിശ്വതീര്‍ഥാനന്ദ, ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. എ കെ ശങ്കരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എന്‍ സുകുമാരന്‍, ഇ കെ കെ പടന്നക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
മടിക്കൈ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം അശ്‌റഫ് അശ്‌റഫി ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര പ്രമേയ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആദര്‍ശ പ്രഭാഷണവും നടത്തി. ബശീര്‍ മങ്കയം, സി എ ഹമീദ് മൗലവി, അബൂബക്കര്‍ ബാഖവി അഴിത്തല, സുലൈമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് പടന്നക്കാട് സ്വാഗതവും കെ കെ മൂസ നന്ദിയും പറഞ്ഞു.

ബേക്കല്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി മവ്വലില്‍ മഹല്ല് സമ്മേളനം സമാപിച്ചു. മാനവിക സദസ് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ആബിദ് സഖാഫി വിഷയാവതരണം നടത്തി. ഹനീഫ് കുന്നില്‍, കരുണന്‍ അരവത്ത്, കപ്പണ മുഹമ്മദ്കുഞ്ഞി, എം സി അബ്ദുറഹ്മാന്‍, മവ്വല്‍ മുഹമ്മദ്മാമു, അബൂബക്കര്‍ ആമു, ഉമര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ മവ്വല്‍ പ്രസംഗിച്ചു. ക്വളാഷ് പ്രദര്‍ശനം ഗ്രാമപഞ്ചായത്തംഗം ആമു ഹാജി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഹമീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര പ്രമേയ പ്രഭാഷണവും റഫീഖ് അഹ്‌സനി ആദര്‍ശപ്രഭാഷണവും നടത്തി. അശ്‌റഫ് കരിപ്പൊടി, ബശീര്‍ മങ്കയം, സി എ അബ്ദുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.