ആവേശമായി പുത്തൂപാടം മഹല്ല് സമ്മേളനം !!!
പുത്തൂപാടം : മാനവികത ഉണര്ത്തു ന്നു എന്ന പ്രമേയത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന മഹല്ല് സമ്മേളനങ്ങളുടെ ഭാഗമായുള്ള പുത്തൂപാടം മഹല്ല് സമ്മേളനം ഫെബ്രുവരി 24 വെള്ളി വൈകീട്ട് നടന്ന പൊതു സമ്മേളനത്തോടെ സമാപിച്ചു . അന്നേ ദിവസം രാവിലെ നടന്ന മഹല്ല് ഖബര്സ്ഥാ നിലെ സിയാറത്തിനു ഇ.കെ മുഹമ്മദ് കോയ സഖാഫി നേത്രത്വം നല്കിര . വൈകീട്ട് നാലു മണിക്ക് നടന്ന മാനവിക സദസ്സ് സെമിനാറില്‍ അബൂബക്കര്‍ സഖാഫി പന്നൂര്‍ വിഷയം അവതരിപ്പിച്ചു . എ. കെ അബ്ദുരഹമാന്‍ , അഡ്വ; സി. ബാബു , പി.വി .എ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്ത മാനവിക ചര്ച്ച്യില്‍ മുഹമ്മദ് മാസ്റര്‍ പറവൂര്‍ മോഡരേറ്റര്‍ ആയിരുന്നു . മഗരിബ് നിസ്കാരാനന്തരം നടന്ന പൊതു സമ്മേളനത്തില്‍ റഹീം മാസ്റ്റര്‍ കരുവള്ളി പ്രമേയ പ്രഭാഷണവും അലവി സഖാഫി കൊളത്തൂര്‍ ആദര്ശ പ്രഭാഷണവും നിര്വലഹിച്ചു . ഇ.കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷന്‍ ആയ സമ്മേളനത്തില്‍ ഇബ്രാഹിം സഖാഫി ,, ബഷീര്‍ സഖാഫി പൂച്ചാല്‍ , ലതീഫ് മാസ്റ്റര്‍ പെരിന്ചീരിമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു . നേരത്തെ നടന്ന വിദ്യാര്ത്ഥി സമ്മേളനത്തില്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ , കുടുംബ സംഗമത്തില്‍ മുഹമ്മദ് നജീബ് അംജദി ചാലിയം എന്നിവരും വിഷയമവതരിപ്പിച്ചു സംസാരിച്ചു .പ്രിയ കൂട്ടുകാരെ ......
കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
Showing posts with label Samastha Mahallu Conference. Show all posts
Showing posts with label Samastha Mahallu Conference. Show all posts
Tuesday, March 6, 2012
Keralayathra Mahallu Conference
മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനങ്ങള്‍
പടന്നക്കാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി പടന്നക്കാട്ട് മഹല്ല് സമ്മേളനം സംഘടിപ്പിച്ചു. യൂനിറ്റ് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹല്ല് സമ്മേളനം മുഹമ്മദ് റിസ്‌വി അലാമിപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ട സിയാറത്തോടെ ആരംഭിച്ചു. ഹംസ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാനവികസദസ് ബശീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ സഖാഫി തൈര ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സ്വാമി വിശ്വതീര്‍ഥാനന്ദ, ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. എ കെ ശങ്കരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എന്‍ സുകുമാരന്‍, ഇ കെ കെ പടന്നക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. മടിക്കൈ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം അശ്‌റഫ് അശ്‌റഫി ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര പ്രമേയ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആദര്‍ശ പ്രഭാഷണവും നടത്തി. ബശീര്‍ മങ്കയം, സി എ ഹമീദ് മൗലവി, അബൂബക്കര്‍ ബാഖവി അഴിത്തല, സുലൈമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് പടന്നക്കാട് സ്വാഗതവും കെ കെ മൂസ നന്ദിയും പറഞ്ഞു.
ബേക്കല്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി മവ്വലില്‍ മഹല്ല് സമ്മേളനം സമാപിച്ചു. മാനവിക സദസ് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ആബിദ് സഖാഫി വിഷയാവതരണം നടത്തി. ഹനീഫ് കുന്നില്‍, കരുണന്‍ അരവത്ത്, കപ്പണ മുഹമ്മദ്കുഞ്ഞി, എം സി അബ്ദുറഹ്മാന്‍, മവ്വല്‍ മുഹമ്മദ്മാമു, അബൂബക്കര്‍ ആമു, ഉമര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ മവ്വല്‍ പ്രസംഗിച്ചു. ക്വളാഷ് പ്രദര്‍ശനം ഗ്രാമപഞ്ചായത്തംഗം ആമു ഹാജി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഹമീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര പ്രമേയ പ്രഭാഷണവും റഫീഖ് അഹ്‌സനി ആദര്‍ശപ്രഭാഷണവും നടത്തി. അശ്‌റഫ് കരിപ്പൊടി, ബശീര്‍ മങ്കയം, സി എ അബ്ദുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Labels:
Samastha Mahallu Conference
Subscribe to:
Posts (Atom)
ഏറ്റവും പുതിയ വാര്‍ത്തകള്‍
- എസ് .എസ് .എഫ് ജില്ലാ മുത അല്ലിം സമ്മേളനത്തിനു നാളെ തുടക്കം ..
- ആവേശമായി പുത്തൂപാടം മഹല്ല് സമ്മേളനം !!.
- മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനങ്ങള്‍.
- കേരള യാത്രക്ക് ജില്ലയില്‍ നാലിടങ്ങളില്‍ സ്വീകരണം; ഒരുക്കങ്ങള്‍ തുടങ്ങി.
- മാനവികതയെ ഉണര്‍ത്താന്‍ പ്രവാചക ദര്‍ശനത്തിലേക്ക് മടങ്ങുക -ആര്.എസ്.സി .
- കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി
- എസ്.എസ് .എഫ് . മുതഅല്ലിം സമ്മേളനം ഒരുക്കങ്ങള്‍ തുടങ്ങി .
- എസ് എം എ ജില്ലാ മാനവിക സമ്മേളനം 10ന്.

