പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Saturday, April 14, 2012

സാമൂഹിക നന്മക്കുവേണ്ടിയാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനം: മന്ത്രി കെ പി മോഹനന്‍

പാനൂര്‍: സാമൂഹിക നന്മക്കുവേണ്ടിയുള്ള പ്രയാണമാണ് കാന്തപുരം നയിക്കുന്നതെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ നല്‍കിയ വരവേല്‍പ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
വര്‍ധിച്ചുവരുന്ന സാമൂഹിക അനീതികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും സഹകാരികളാകണമെന്നും അേേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ കേരളയാത്രക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പൊതുയോഗത്തില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സംബന്ധിച്ചു. മുസ്ലിംലീഗ്, കോണ്‍ഗ്രസ്, ബി ജെ പി, സി പി എം പ്രതിനിധികളും സ്വീകരണച്ചടങ്ങില്‍ സംബന്ധിച്ച് കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിച്ചു.

യാത്ര ഇന്ന് കണ്ണൂര്‍ ജില്ല പിന്നിട്ട് വയനാട് ജില്ലയിലേക്ക് പ്രയാണമാരംഭിച്ചു.

കണ്ണൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ നിന്ന് പര്യടനം പൂര്‍ത്തിയായി വയനാട് ജില്ലയിലേക്ക് പ്രയാണം തുടരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേരളയാത്രയെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. യാത്ര 28ന് തിരുവനന്തപുരത്ത് സമാപിക്കും.