പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Monday, April 2, 2012

കേരളയാത്രയുടെ ആവേശത്തിലേക്ക് നാടുണര്‍ത്തി പൊസോട്ട് തങ്ങളുടെ ഉപയാത്രയ്ക്ക് പ്രൗഢ തുടക്കം

കാസര്‍കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരളയാത്രയുടെ ആവേശത്തിലേക്ക് നാടും നഗരവുമുണര്‍ത്തി ജില്ലാ ഉപയാത്രയ്ക്ക് പ്രൗഢമായ തുടക്കം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നയിക്കുന്ന ഉപയാത്ര തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരത്തു നിന്നാണ് പ്രയാണം തുടങ്ങിയാത്.
ഉദ്യാവരം മഖാം സിയാറത്തിനു ശേഷം നിരവധി പ്രവര്‍ത്തകരുടെ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ ഉദ്ഘാടന വേദിയായ കുഞ്ചത്തൂരിലേക്ക് നേതാക്കളെ ആനയിച്ചു. ഡി.ഇ.സി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ജാഥാ നായകന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, സുലൈമാന്‍ കരിവെള്ളൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, മൂസ സഖാഫി കളത്തൂര്‍, ഹമീദ് മൗലവി ആലമ്പാടി, ഹസ്ബുല്ല തളങ്കര, കന്തല്‍ സൂപ്പി മദനി, ബി.കെ അബ്ദുല്ല ബേര്‍ക്ക, ഹാജി, അമീറലി ചൂരി, മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്‌റഫ് കരിപ്പൊടി, ലത്വീഫ് പള്ളത്തടുക്ക, ജബ്ബാര്‍ ഹാജി കസബ്, നാസ്വിര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രഥമ ദിനം മജിര്‍പ്പള്ള, ബായാര്‍, ബന്തിയോട്, പോര്‍ള, ബദിയടുക്ക, സീതാംഗോളി, കുമ്പള, ചൗക്കി, എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്കു ശേഷം രാത്രി ഉളിയത്തടുക്കയില്‍ സമാപിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഇന്ന് (ചൊവ്വ) തളങ്കര മാലിക്ദീനാറില്‍നിന്ന് നാലാം മൈല്‍, ബോവിക്കാനം, പള്ളങ്കോട്, കുറ്റിക്കോല്‍, മരുതടുക്കം, കുണിയ, ബേക്കല്‍, പാലക്കുന്ന്, എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി 7 മണിക്ക് കളനാട്ട് സമാപിക്കും. നാളെ രാവിലെ പഴയ കടപ്പുറത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തി വെളുത്തപൊയ്യയില്‍ സമാപിക്കും.