പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Friday, April 13, 2012

കാന്തപുരത്തിന്റെ കേരളയാത്രക്ക് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വം

തൃക്കരിപ്പൂര്‍: കാന്തപുരത്തിന്റെ കേരളയാത്രക്ക് ഹൃദയം നിറഞ്ഞ പിന്തുണയുമായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം രംഗത്തെത്തി. കാന്തപുരം തൃക്കരിപ്പൂരിലെ സ്വീകരണവേദിയിലേക്ക് കടന്നുവരും മുമ്പ് തന്നെ രാഷ്ട്രീയ നേതാക്കളെല്ലാം വേദിയിലെത്തിയിരുന്നു.
കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയെ ഉയര്‍ത്തുകയെന്ന ആശയത്തിന് സാര്‍വദേശീയ പ്രാധാന്യമുണ്ട്. ഈ യാത്ര ആരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍ അവര്‍ മാനവികതയുടെ ശത്രുക്കളാണ്. വിദ്യാര്‍ഥി യുവജനങ്ങളില്‍ ഇന്നു കാണുന്ന മാനവിക വിരുദ്ധ നീക്കങ്ങള്‍ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി അപകടത്തിലാവും.

കേരളത്തെ സാംസ്‌കാരികമായി ഉണര്‍ത്താനാണ് കാന്തപുരത്തിന്റെ യാത്രയെന്നും അതിനെതിരില്‍ പുറം തിരിഞ്ഞുനില്‍ക്കുന്നവരുടെ ലക്ഷ്യം എല്ലാവര്‍ക്കുമറിയാം. ചില പ്രദേശങ്ങളിലേക്ക് മാനവിക സന്ദേശം എത്തിക്കൂടായെന്ന ഒരു വിഭാഗത്തിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ട്. സമൂഹം ദുഷിച്ചുകൊണ്ടിരിക്കുമ്പോള്‍ പള്ളിമേടകളില്‍ നിന്ന് സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കേണ്ട വലിയ ദൗത്യമാണ് കാന്തപുരവും സുന്നി നേതാക്കളും ഏറ്റെടുത്തിരിക്കുന്നതെന്ന് ഐ എന്‍ എല്‍ നേതാവ് എം ടി പി അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി കെ ഫൈസല്‍ കേരളയാത്ര സമകാലീന സാഹചര്യത്തില്‍ വളരെ പ്രസക്തമാണെന്ന് അറിയിച്ചു.

കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക ആശയവും മറ്റു വിഭാഗങ്ങളോട് കാണിക്കുന്ന സഹിഷ്ണുതയും തന്നെ ഏറെ ആകര്‍ഷിച്ചതായി വ്യാപാരി വ്യവസായി നേതാവ് കെ വി ലക്ഷ്മണന്‍ പറഞ്ഞു. സുന്നി പ്രവര്‍ത്തകരുടെ അതിഥി മര്യാദയും മാതൃകാപരമാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രങ്ങളിലും നിരവധി രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു.

www.muhimmath.com