പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
Showing posts with label Kasarkode district. Show all posts
Showing posts with label Kasarkode district. Show all posts

Friday, April 13, 2012

കാന്തപുരത്തിന്റെ കേരളയാത്രക്ക് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വം

തൃക്കരിപ്പൂര്‍: കാന്തപുരത്തിന്റെ കേരളയാത്രക്ക് ഹൃദയം നിറഞ്ഞ പിന്തുണയുമായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം രംഗത്തെത്തി. കാന്തപുരം തൃക്കരിപ്പൂരിലെ സ്വീകരണവേദിയിലേക്ക് കടന്നുവരും മുമ്പ് തന്നെ രാഷ്ട്രീയ നേതാക്കളെല്ലാം വേദിയിലെത്തിയിരുന്നു.
കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയെ ഉയര്‍ത്തുകയെന്ന ആശയത്തിന് സാര്‍വദേശീയ പ്രാധാന്യമുണ്ട്. ഈ യാത്ര ആരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍ അവര്‍ മാനവികതയുടെ ശത്രുക്കളാണ്. വിദ്യാര്‍ഥി യുവജനങ്ങളില്‍ ഇന്നു കാണുന്ന മാനവിക വിരുദ്ധ നീക്കങ്ങള്‍ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി അപകടത്തിലാവും.

കേരളത്തെ സാംസ്‌കാരികമായി ഉണര്‍ത്താനാണ് കാന്തപുരത്തിന്റെ യാത്രയെന്നും അതിനെതിരില്‍ പുറം തിരിഞ്ഞുനില്‍ക്കുന്നവരുടെ ലക്ഷ്യം എല്ലാവര്‍ക്കുമറിയാം. ചില പ്രദേശങ്ങളിലേക്ക് മാനവിക സന്ദേശം എത്തിക്കൂടായെന്ന ഒരു വിഭാഗത്തിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ട്. സമൂഹം ദുഷിച്ചുകൊണ്ടിരിക്കുമ്പോള്‍ പള്ളിമേടകളില്‍ നിന്ന് സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കേണ്ട വലിയ ദൗത്യമാണ് കാന്തപുരവും സുന്നി നേതാക്കളും ഏറ്റെടുത്തിരിക്കുന്നതെന്ന് ഐ എന്‍ എല്‍ നേതാവ് എം ടി പി അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി കെ ഫൈസല്‍ കേരളയാത്ര സമകാലീന സാഹചര്യത്തില്‍ വളരെ പ്രസക്തമാണെന്ന് അറിയിച്ചു.

കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക ആശയവും മറ്റു വിഭാഗങ്ങളോട് കാണിക്കുന്ന സഹിഷ്ണുതയും തന്നെ ഏറെ ആകര്‍ഷിച്ചതായി വ്യാപാരി വ്യവസായി നേതാവ് കെ വി ലക്ഷ്മണന്‍ പറഞ്ഞു. സുന്നി പ്രവര്‍ത്തകരുടെ അതിഥി മര്യാദയും മാതൃകാപരമാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രങ്ങളിലും നിരവധി രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു.

www.muhimmath.com

Tuesday, March 6, 2012

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കാസര്‍കോട്:ഏപ്രില്‍ 12ന് കാസര്‍കോട്ടുനിന്നും ആരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രാ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന സന്നാഹം പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈമാസം 10ന് രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നിസെന്ററിലും കട്ടക്കാല്‍ സുന്നി മദ്‌റസയിലും സന്നാഹം നടക്കും. ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ 11 മണിക്ക് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടക്കുന്ന ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലാ സന്നാഹത്തില്‍ മൂസ സഖാഫി കളത്തൂരും പരപ്പയില്‍ സുലൈമാന്‍ കരിവെള്ളൂരും വിഷയമവതരിപ്പിക്കും. അന്ന് രണ്ടു മണിക്ക് മഞ്ചേശ്വരം മള്ഹറിലും കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലും കുമ്പള ശാന്തിപ്പള്ളതതും സന്നാഹനങ്ങല്‍ സംഘടിപ്പിച്ചിട്ടുണ്ട്. റസാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ ക്ലാസെടുക്കും.

ഇതുസംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ നടന്ന ജില്ലാ സംഘടനാ ഭാരവാഹികളുടെയും സബ്കമ്മിറ്റിയോഗത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് അശ്‌റഫി, അബ്ദുല്‍ അസീസ് സൈനി, നാസര്‍ ബന്താട്, മുഹമ്മദ് സഖാഫി തോക്കെ, റഫീഖ് സഖാഫി ചേടിക്കുണ്ട്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.

Monday, March 5, 2012

മാനവികതയുടെ വീണ്ടെടുപ്പിന് യത്‌നിക്കണം: ഇ ചന്ദ്രശേഖരന്‍ എം എല്‍ എ

ചിത്താരി: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ പ്രഭാഷണവേദികള്‍ കൊണ്ടോ മാനവികതയുടെ വീണ്ടെടുപ്പ് സാധ്യമാകില്ലെന്ന് ഹൊസ്ദുര്‍ഗ് എം എല്‍ എ. ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കേരളയാത്രയുടെ ഭാഗമായി ചിത്താരിയില്‍ നടന്ന മഹല്ല് സമ്മേളനത്തില്‍ മാനവിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. ചര്‍ച്ചാവേദികള്‍ക്കും ആലങ്കാരിക വേദികള്‍ക്കുമപ്പുറം മാനവികതയുടെ പ്രായോഗികതക്ക് സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലിക സമൂഹത്തില്‍ ശബരിമലയില്‍ കാണുന്ന സൗഹൃദം മതസൗഹാര്‍ദത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. ശബരിമലക്ക് പുറപ്പെടുന്ന അയ്യപ്പഭക്തന്മാര്‍ ആദ്യം ദര്‍ശിക്കുന്നത് വാവരെയാണ്. ഇതര മതങ്ങളിലെ മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും ശരികളെ തുറന്ന് സമ്മതിക്കാനും നമുക്ക് കഴിയണം.

മതത്തിന്റെ പേരിലുള്ള സ്പര്‍ദ്ധയും സംഘട്ടനവും ഒഴിവാക്കി പൊതുസമൂഹത്തിനു ഗുണകരമാവുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹല്ല് സമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ അശ്‌റഫി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം വി ബാലന്‍, എം ഹസൈനാര്‍, ഇ കെ കെ പടന്നക്കാട്, എം കെ മുഹമ്മദ്കുഞ്ഞി, സി എച്ച് ആലിക്കുട്ടി ഹാജി, സി എ അബ്ദുല്‍ ഹമീദ് മൗലവി, ബശീര്‍ മങ്കയം, സിദ്ദീഖ് പടന്നക്കാട്, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് തായല്‍ സ്വാഗതവും റശീദ് നന്ദിയും പറഞ്ഞു.

Friday, December 23, 2011

Kanthapuram Keralayathra Kasargod District Conference

കാന്തപുരത്തിന്റെ കേരളയാത്രാ ജില്ലാ പ്രഖ്യാപനം പ്രൗഢമായി
കാസര്‍കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശത്തില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ ജില്ലാ പ്രഖ്യാപനം ആയിരങ്ങളുട സാന്നിദ്ധ്യം കൊണ്ട് പ്രൗഢമായി. മാനവികത വിളംബരം ചെയ്ത് പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങള്‍ പ്രവര്‍ത്തകരില്‍ ആവേശം വിതറി. 1500 പ്രതിനിധകള്‍ക്കു പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു. വൈകിട്ട് തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തോടെയാണ് സമ്മേളനം തുടങ്ങിയത്. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഖമറലി തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്രമുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പദ്ധതി അവതരണവും ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്#ീന്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം ഹാദി ചൂരി, സയ്യിദ് എന്‍.കെ കുഞ്ഞിക്കോയ, സയ്യിദ് ഇമ്പിച്ചിക്കോയ സഖാഫി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, എ.ബി മൊയ്തു സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കന്തല്‍ സൂപ്പി മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഹമീദ് മൗലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, എ കെ ഇസ്സുദ്ദീന്‍ സഖാഫി, അശ്രഫ് അശ്‌റഫി, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഹസ്ബുല്ലാഹ് തളങ്കര നന്ദിയും പറഞ്ഞു.


Tuesday, December 13, 2011

Keralayathra Kasarkode District Conference

കേരളയാത്രാ പ്രഖ്യാപനത്തിന് തളങ്കരയൊരുങ്ങുന്നു;      113  അംഗ സമിതി  

കാസര്‍കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ പ്രഖ്യാപന സമ്മേളനം ഈമാസം 23ന് തളങ്കര മാലിക്ദീനാറില്‍ നടക്കും. ജില്ലയിലെ എല്ലാ മഹല്ലുകളില്‍നിന്നുമായി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേലനം ചരിത്രസംഭവമാക്കാന്‍ തളങ്കരയില്‍ അതിവിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
തളങ്കര സുന്നി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ 113 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കി. യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ഹാജി പുതിയപുര ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡി ഐ സി ജില്ലാ കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ പദ്ധതി അവതരണം നടത്തി. അബ്ദുല്‍ അസീസ് സൈനി, ജബ്ബാര്‍ ഹാജി പ്രസംഗിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും അഹ്മദ് പീടേക്കാരന്‍ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി സയ്യിദ് ഖമറലി തങ്ങള്‍ (ചെയര്‍.), ശംസുദ്ദീന്‍ ഹാജി കോളിയാട്, ശാഫി മദനി ആദൂര്‍, ബദറുദ്ദീന്‍ ഹാജി തെരുവത്ത്, ഉമര്‍ കൊമ്പോട് (വൈസ് ചെയര്‍.), ഹബീബ് കെ കെ പുറം (ജന.കണ്‍.), അഹ്മദ് പീടേക്കാരന്‍, അബൂബക്കര്‍ ഹാജി, താജുദ്ദീന്‍ തായലങ്ങാടി (ജോ.കണ്‍.), മൊയ്തു ഹാജി സുല്‍സണ്‍ (ട്രഷറര്‍), ശംസുദ്ദീന്‍ പുതിയപുര (ഫൈനാന്‍സ്), അഹ്മദ് ടിപ്പുനഗര്‍, അശ്‌റഫ് തെരുവത്ത് (ലൈറ്റ് ആന്റ് സൗണ്ട്‌സ്), അബൂബക്കര്‍ ഹാജി, നംഷാദ് ഹാഷിം സ്ട്രീറ്റ് (ഗ്രൗണ്ട്), സിറാജുദ്ദീന്‍ തളങ്കര, നൗഫല്‍ കൊല്ലമ്പാടി (വളണ്ടിയര്‍), സി എ അബ്ദുല്ല ചൂരി (പ്രചാരണം), ഹാരിസ് കെ കെ പുറം (ലോ ആന്റ് ഓര്‍ഡര്‍).