പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
Showing posts with label Kerala Yathra. Show all posts
Showing posts with label Kerala Yathra. Show all posts

Thursday, April 19, 2012

കണ്ണിയത്ത്‌ ഉസ്താദിന്റെ മകന്‍ കേരള യാത്രയില്‍

മലപ്പുറം: കാന്തപുരത്തിന്റെ കേരളയാത്രക്കെതിരെ ഇ.കെ വിഭാഗം ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും സുന്നി ഐക്യത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചു വരുന്നു. ഇ.കെ വിഭാഗം സമസ്തയുടെ ശക്തമായ വക്താവും സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ മകനുമായ കുഞ്ഞുമോന്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് കേരള യാത്രയില്‍ സജീവമായത് ഐക്യ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പ്രഥമ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയില്‍ നിന്നും കേരള യാത്ര അരീക്കോട് എത്തിയപ്പോഴാണ് കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ കുഞ്ഞുമോന്‍ കാന്തപുരത്തെ ആശിര്‍വദിക്കാനെത്തിയത്. കാന്തപുരത്തോടൊപ്പം പരിപാടി കഴിയും വരെ വേദിയിലിരുന്ന അദ്ധേഹം പഴയതെല്ലാം മറന്ന് സുന്നികള്‍ ഐക്യപ്പെടണമെന്ന ആശയം പങ്ക് വെച്ചു.

കണ്ണിയത്ത് ഉസ്താദിനു വേണ്ടി കാന്തപുരം ഉസ്താദ് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ ആമീന്‍ ചൊല്ലി. മലപ്പുറത്തെ ഓരോ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് കേരള യാത്രയില്‍ പങ്കാളികളായത്. വെള്ളിയാഴ്ച രാത്രി വരെ 11 കേന്ദ്രങ്ങളിലാണ് കാന്തപുരത്തിന്റെ കേരള യാത്രക്ക് സ്വീകരണം നല്‍കുന്നത്. ബി.ജെ..പി യടക്കം എല്ലാ രാഷ്ട്രീയ നേതാക്കളും സ്വീകരണ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്.

കേരള യാത്രയുടെ കൂടുതല്‍ ഫോട്ടോസ് കാണുക 

Friday, March 9, 2012

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്


കൈ മോശം വന്നു കൊണ്ടിരിക്കുന്ന നീതി ബോധത്തെയും സാമൂഹിക ബോധത്തെയും കുറിച്ച് ഓര്മ പ്പെടുത്താനും, സുസ്ഥിരമായ ഭാവിക്ക് വേണ്ടി മലയാളി ജീവിതത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് .ഏപ്രില്‍ 12 നു കാസര്ഗോഡ് നിന്നാരംഭിക്കുന്ന കേരളയാത്രക്ക് സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വിപുലമായ പ്രചാരണ പ്രവര്ത്ത ങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് .
മാസങ്ങള്ക്ക് മുമ്പേ ചുമരെഴുത്തുകള്‍ നടത്തിയും ബോര്ഡുടകള്‍ സ്ഥാപിച്ചും പ്രചാരണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയ സുന്നീ പ്രവര്ത്തകര്‍ യാത്ര അടുത്തെത്തിയതോടെ നാടും നഗരവും കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘മാനവികതയെ ഉണര്ത്തുന്നു’ എന്നാ പ്രമേയം ഉയര്‍ത്തി പിടിക്കുന്ന സന്ദേശം കേരളീയ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തും വിധത്തിലുള്ള വ്യവസ്ഥാപിതവും ചിട്ടയാര്ന്നതുമായ പ്രചാരണ പരിപാടികള്ക്കാോണ് വിവധ സുന്നി സംഘടനകള്‍ രൂപം നല്കിതയിരിക്കുന്നത് .
നാട്ടിന്‍ പുറങ്ങളിലും മലയോര –കടലോര മേഖലകളിലും പ്രമേയം വിശദീകരിക്കുന്ന പൊതു പരിപാടികളും മഹല്ല് സമ്മേളനങ്ങളും അയല്പപക്ക സമ്മേളനങ്ങളും ,കുടുംബ യോഗങ്ങളും നടന്നു കഴിഞ്ഞു . യാത്രയുടെ പ്രചാരണ പരിപാടികളില്‍ ഏറ്റവും ആകര്ഷകമായിരുന്നു മഹല്ല് സമ്മേളനങ്ങള്‍. കേരള യാത്രയുടെ സന്ദേശത്തെ താഴെ തട്ടില്‍ എത്തിക്കുന്നതോടൊപ്പം പ്രാദേശിക ഇസ്ലാമിക ചലനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സര്ഗാത്മവുമാക്കാന്‍ ഇവ വഴിയൊരുക്കിയിരുന്നു .
വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനവിക സമ്മേളനങ്ങള്‍ സാമൂഹിക –സാംസ്കാരിക –രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം കൊണ്ടും പൊതു ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ പ്രമേയ സന്ദേശം എത്തിക്കാനുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു .ഒരു പ്രമേയം ജനകീയമായും വിശാലമായും ചര്ച്ച ചെയ്യപ്പെടുന്നത് കേരളത്തില്‍ ആദ്യമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ .
യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകര്‍ , ബുദ്ധി ജീവികള്‍ , പ്രമുഖ മാധ്യമ പ്രവര്ത്താകര്‍ എന്നിവരുമായി കാന്തപുരം നേരിട്ട് തന്നെ വിവിധ ഘട്ടങ്ങളിലായി ആശയ വിനിമയം നടത്തിയിരുന്നു .യാത്രയുടെ ഭാഗമായി നടക്കുന്ന ജില്ലാ മാനവിക സമ്മേളനങ്ങളിലെയും സെമിനാരുകളിലെയും പൊതു ജന പങ്കാളിത്തം കേരളയാത്രയെയും പ്രമേയത്തെയും കേരളം ഏറ്റെടുത്തതിന്റെ തെളിവായി .
വിവിധ സുന്നി സംഘടനകളുടെ കീഴില്‍ സാമൂഹിക വിഭാഗത്തെ ലക്‌ഷ്യം വെച്ച് വൈവിധ്യമാര്ന്നനതും വിത്യസ്തവുമായ പരിപാടികളാണ് കുറ്റിപ്പുറം നിളാതീരത്ത് നടന്ന കേരളയാത്ര പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്താകെയും നീലഗിരി, കുടക് ജില്ലകളിലുമായി നടന്നത് . കേരളത്തിലെ ഉന്നത മത പഠന കേന്ദ്രങ്ങളായ ശരീഅത്ത് –ദഅവാ കോളെജുകളിലെയും പാരമ്പര്യ പള്ളി ദര്സുകളിലെയും മതാധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സംസ്ഥാന മുദരിസ് സമ്മേളനം പണ്ഡിതപ്രതിഭകളുടെ അപൂര് വ സംഗമമായിരുന്നു .

മത സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥി കള്‍ ക്കായുള്ള മുതഅല്ലിം സമ്മേളനം പ്രതിനിധികളുടെ ബാഹുല്യം കൊണ്ടും ഗൌരമാര്ന്ന് ചര്ച്ചാകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു .കൊണ്ടോട്ടിയില്‍ നടന്ന മലപ്പുറം ജില്ലാ മുതഅല്ലിം സമ്മേളനത്തില്‍ മാത്രം മുവായിരത്തിലധികം മത പഠിതാക്കളാണ് ഒഴുകിയെത്തിയത് . സമൂഹം നേരിടുന്ന പൊതു പ്രശ്നങ്ങളില്‍ മത പണ്ഡിതന്മാര്‍ വഹിക്കേണ്ട ക്രിയാത്മകമായ പങ്കിനെ കുറിച്ച് ഓര്മപ്പെടുത്തുന്നതാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തങ്ങളെന്നു സാക്ഷ്യ പ്പെടുത്തുന്നതായിരുന്നു സമ്മേളനങ്ങള്‍ .
കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാരുടെയും വിവിധ സുന്നി സംഘടനകളുടെയും പ്രവര്ത്ത നങ്ങള്ക്ക് കേരളീയ സമൂഹം നല്കുന്ന പിന്തുണയുടെ നേര്സാക്ഷ്യം കൂടിയാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തൂനങ്ങള്ക്ക് ലഭിക്കുന്ന വര്ധിച്ച സ്വീകാര്യതയും ജനകീയതയും . മറ്റു മത സംഘടനകളില്‍ നിന്നും വിത്യസ്തമായി പൊതു വിഷയങ്ങളില്‍ സ്വീകരിക്കുന്ന ജനകീയ നിലപാടുകളാണ് ഈ അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും അടിസ്ഥാനം .
മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളും പ്രചാരണങ്ങളും മറ്റു മത നേതാക്കള്ക്കും പണ്ഡിതന്മാര്ക്കു മിടയില്‍ ശത്രുതയും പരസ്പര വിദ്വാഷവും വളര്ത്താനനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നവരും അത്തരം ഭാഷയും നിലപാടും സ്വീകരിക്കുന്ന മത സംഘടനകളും കാന്തപുരത്തിന്റെയും സുന്നീ സംഘടനകളുടെയും പ്രവര്ത്തഷങ്ങളില്‍ നിന്ന് മാതൃക ഉള്കൊപള്ളാന്‍ തയ്യാറാകണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
യാത്രയുടെ അവസാന ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ കേരളത്തിലെ മുഴുവന്‍ മേഖലകളിലും ഈ വാരത്തില്‍ “സന്നാഹം’ നടക്കുന്നുണ്ട് .മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കാന്‍ എന്ന പ്രമേയവുമായി നടന്ന ഒന്നാം കേരളയാത്രയെ സ്വീകരിക്കുകയും പ്രമേയം ഏറ്റെടുക്കുകയും ചെയ്ത കേരളീയ സമൂഹം രണ്ടാം കേരള യാത്രയെയും ഇതിനോടകം തന്നെ മനസ്സിലേറ്റിയതാണ് പ്രവര്ത്തകകരെ ആവേശം കൊള്ളിക്കുന്നത്
ഏപ്രില്‍ 29 നു തിരുവനന്തപുരം ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളയാത്ര സമാപനം കേരളം കാണുന്ന ഏറ്റവും വലിയ മുസ്ലിം മുന്നേറ്റ സംഗമമായി മാറുമെന്നുറപ്പാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങള്‍ വിവിധ യൂനിറ്റ് കമ്മിറ്റികള്‍ ഇതിനകം ബുക്ക്‌ ചെയ്തു കഴിഞ്ഞു .മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ഏപ്രില്‍ 26,27,28,29 തിയ്യതികളില്‍ ബുക്ക്‌ ചെയ്യാന്‍ ഇനി സീറ്റുകള്‍ ഇല്ലെന്നതും നടക്കാനിരിക്കുന്ന മഹാ സംഗമാത്തിന്റെ ആവേശമാണ് വ്യക്തമാക്കുന്നത് . തെക്കന്‍ കേരളത്തിലും സുന്നീ പ്രസ്ഥാനങ്ങള്ക്കു ള്ള ജനകീയ പിന്തുണ വിളിച്ചോതുന്നതാകും കാന്തപുരത്തിന്റെ രണ്ടാം കേരളയാത്ര .

Tuesday, March 6, 2012

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കാസര്‍കോട്:ഏപ്രില്‍ 12ന് കാസര്‍കോട്ടുനിന്നും ആരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രാ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന സന്നാഹം പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈമാസം 10ന് രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നിസെന്ററിലും കട്ടക്കാല്‍ സുന്നി മദ്‌റസയിലും സന്നാഹം നടക്കും. ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ 11 മണിക്ക് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടക്കുന്ന ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലാ സന്നാഹത്തില്‍ മൂസ സഖാഫി കളത്തൂരും പരപ്പയില്‍ സുലൈമാന്‍ കരിവെള്ളൂരും വിഷയമവതരിപ്പിക്കും. അന്ന് രണ്ടു മണിക്ക് മഞ്ചേശ്വരം മള്ഹറിലും കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലും കുമ്പള ശാന്തിപ്പള്ളതതും സന്നാഹനങ്ങല്‍ സംഘടിപ്പിച്ചിട്ടുണ്ട്. റസാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ ക്ലാസെടുക്കും.

ഇതുസംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ നടന്ന ജില്ലാ സംഘടനാ ഭാരവാഹികളുടെയും സബ്കമ്മിറ്റിയോഗത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് അശ്‌റഫി, അബ്ദുല്‍ അസീസ് സൈനി, നാസര്‍ ബന്താട്, മുഹമ്മദ് സഖാഫി തോക്കെ, റഫീഖ് സഖാഫി ചേടിക്കുണ്ട്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.

Monday, March 5, 2012

Kerala Yathra SMA District Conference Kasargode

എസ് എം എ ജില്ലാ മാനവിക സമ്മേളനം 10ന്

കാസര്കോട്: കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി സുന്നി മാനേജ്മെന്റ് അസോസിയേഷന് ജില്ലാ മാനവിക സമ്മേളനം നടത്തുന്നു. മാര്?ച്ച് 10ന് ഉച്ചക്ക് രണ്ടുമണിക്ക് മുനിസിപ്പല് കോണ്ഫറന്സ്ഹാളില് നടക്കുന്ന സമ്മേളനത്തില് ജില്ലയിലെ ഒമ്പത് റീജ്യനുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള് സംബന്ധിക്കും. സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി വിഷയാവതരണം നടത്തും. വിവിധ സുന്നി സംഘടനകളുടെ സംസ്ഥാന-ജില്ലാ നേതാക്കള് സംബന്ധിക്കും. സമ്മേളന വിജയത്തിന് എസ് എം എ റീജ്യനല് നേതാക്കള് മഹല്ല് പര്യടനം നടത്തും. ജില്ലാ സുന്നി സെന്ററില് ചേര്ന്ന യോഗം കൊല്ലമ്പാടി അബ്ദുല് ഖാദിര് സഅദി ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല് ഖാദിര് സഖാഫി അധ്യക്ഷത വഹിച്ചു. എസ് എ അബ്ദുല് ഹമീദ് മൌലവി, ഇബ്റാഹിം സഅദി മുഗു, അഹമ്മദ്കുഞ്ഞി മുസ്ലിയാര് ഉര്ണി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹമീദ് മൌലവി കാഞ്ഞങ്ങാട് പ്രസംഗിച്ചു.

Kanthapuram Keralayathra News

മാനവിക സദസ്സ്



Friday, December 23, 2011

Kanthapuram Keralayathra

കേരള യാത്ര: ആറ് കേന്ദ്രങ്ങളില്‍ പൊതുയോഗം
പേരാമ്പ്ര: മാനവികതയെ? ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചാരണാവശ്യാര്‍ഥം? പേരാമ്പ്ര ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന സന്ദേശയാത്ര ജനുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും. സന്ദേശ യാത്രയോടനുബന്ധിച്ച് ആറ് കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. കൂരാച്ചുണ്ട്, ചെമ്പ്ര, ചെറുവത്തൂര്‍, കടിയങ്ങാട്, നടുവണ്ണൂര്‍, കായണ്ണ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ യഥാക്രമം സാബിത്ത് അബ്ദുല്ല സഖാഫി, എം ടി ശിഹാബ് അസ്ഹരി, കൌസര്‍ സഖാഫി പന്നൂര്‍, മുഹമ്മദലി കിനാലൂര്‍, വഹാബ് സഖാഫി മമ്പാട്, അലവി സഖാഫി കായലം പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും. ഡിവിഷനിലെ മുഴുവന്‍ യൂനിറ്റുകള്‍ വഴി കടന്നുപോകുന്ന സന്ദേശ യാത്ര ആറിന് ഉച്ചക്ക് രണ്ട് മണിക്ക് പുവ്വത്തുംചോല യൂനിറ്റില്‍ നിന്നാരംഭിച്ച് ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് കായണ്ണയില്‍ സമാപിക്കും. ഇതു സംബന്ധമായി ചേര്‍ന്ന എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം എന്‍ കെ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.? ബഷീര്‍ സഖാഫി കൈപ്പുറം അധ്യക്ഷത വഹിച്ചു.? അസീസ് മാസ്റര്‍, വി സി സാജിദ് മാസ്റര്‍, വി ടി കുഞ്ഞബ്ദുല്ല ഹാജി, ശുഹൈല്‍? സഅദി, സജീര്‍ വാളൂര്‍, അമ്മത് ഹാജി? പ്രസംഗിച്ചു.


Kanthapuram Keralayathra, Keralayathra by Kanthapuram ,District Sunni Conference,

Keralayathra Alappuzha Distirict Conference

കേരളയാത്ര: ആലപ്പുഴ ജില്ലാ പ്രഖ്യാപന സമ്മേളനം
ആലപ്പുഴ: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ആലപ്പുഴ ജില്ലാ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി നിര്‍വഹിച്ചു. സുന്നി സ്ഥാപന-സംഘടനാ ഭാരവാഹികളടക്കം നിരവധി പേര്‍ സംബന്ധിച്ചു.


Keralayathra ,Kanthapuram, Alappuzha District, Koottampara Abdurahman Darimi , Keralayathra Prakhyapana Sammelanam Alappuzha

Kanthapuram Keralayathra Kasargod District Conference

കാന്തപുരത്തിന്റെ കേരളയാത്രാ ജില്ലാ പ്രഖ്യാപനം പ്രൗഢമായി
കാസര്‍കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശത്തില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ ജില്ലാ പ്രഖ്യാപനം ആയിരങ്ങളുട സാന്നിദ്ധ്യം കൊണ്ട് പ്രൗഢമായി. മാനവികത വിളംബരം ചെയ്ത് പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങള്‍ പ്രവര്‍ത്തകരില്‍ ആവേശം വിതറി. 1500 പ്രതിനിധകള്‍ക്കു പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു. വൈകിട്ട് തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തോടെയാണ് സമ്മേളനം തുടങ്ങിയത്. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഖമറലി തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്രമുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പദ്ധതി അവതരണവും ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്#ീന്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം ഹാദി ചൂരി, സയ്യിദ് എന്‍.കെ കുഞ്ഞിക്കോയ, സയ്യിദ് ഇമ്പിച്ചിക്കോയ സഖാഫി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, എ.ബി മൊയ്തു സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കന്തല്‍ സൂപ്പി മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഹമീദ് മൗലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, എ കെ ഇസ്സുദ്ദീന്‍ സഖാഫി, അശ്രഫ് അശ്‌റഫി, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഹസ്ബുല്ലാഹ് തളങ്കര നന്ദിയും പറഞ്ഞു.


Tuesday, December 13, 2011

Keralayathra Kasarkode District Conference

കേരളയാത്രാ പ്രഖ്യാപനത്തിന് തളങ്കരയൊരുങ്ങുന്നു;      113  അംഗ സമിതി  

കാസര്‍കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ പ്രഖ്യാപന സമ്മേളനം ഈമാസം 23ന് തളങ്കര മാലിക്ദീനാറില്‍ നടക്കും. ജില്ലയിലെ എല്ലാ മഹല്ലുകളില്‍നിന്നുമായി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേലനം ചരിത്രസംഭവമാക്കാന്‍ തളങ്കരയില്‍ അതിവിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
തളങ്കര സുന്നി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ 113 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കി. യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ഹാജി പുതിയപുര ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡി ഐ സി ജില്ലാ കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ പദ്ധതി അവതരണം നടത്തി. അബ്ദുല്‍ അസീസ് സൈനി, ജബ്ബാര്‍ ഹാജി പ്രസംഗിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും അഹ്മദ് പീടേക്കാരന്‍ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി സയ്യിദ് ഖമറലി തങ്ങള്‍ (ചെയര്‍.), ശംസുദ്ദീന്‍ ഹാജി കോളിയാട്, ശാഫി മദനി ആദൂര്‍, ബദറുദ്ദീന്‍ ഹാജി തെരുവത്ത്, ഉമര്‍ കൊമ്പോട് (വൈസ് ചെയര്‍.), ഹബീബ് കെ കെ പുറം (ജന.കണ്‍.), അഹ്മദ് പീടേക്കാരന്‍, അബൂബക്കര്‍ ഹാജി, താജുദ്ദീന്‍ തായലങ്ങാടി (ജോ.കണ്‍.), മൊയ്തു ഹാജി സുല്‍സണ്‍ (ട്രഷറര്‍), ശംസുദ്ദീന്‍ പുതിയപുര (ഫൈനാന്‍സ്), അഹ്മദ് ടിപ്പുനഗര്‍, അശ്‌റഫ് തെരുവത്ത് (ലൈറ്റ് ആന്റ് സൗണ്ട്‌സ്), അബൂബക്കര്‍ ഹാജി, നംഷാദ് ഹാഷിം സ്ട്രീറ്റ് (ഗ്രൗണ്ട്), സിറാജുദ്ദീന്‍ തളങ്കര, നൗഫല്‍ കൊല്ലമ്പാടി (വളണ്ടിയര്‍), സി എ അബ്ദുല്ല ചൂരി (പ്രചാരണം), ഹാരിസ് കെ കെ പുറം (ലോ ആന്റ് ഓര്‍ഡര്‍).

Monday, December 12, 2011

Keralayathra SSF Seminar

മഅ്ദനിയും ഈറോം ശര്‍മിളയും മനുഷ്യവകാശ ധ്വംസനത്തിന്റെ ഇരകള്‍: എസ് എസ് എഫ്

സാംസ്‌കാരിക അപചയവും പൗര സ്വതന്ത്ര്യ നിഷേധവും രാജ്യത്ത് അപകടകരമാം വിധം അരങ്ങേറുകയാണ്. നീതിയും നിയമവും സ്‌നേഹ മൂല്യങ്ങളും അന്യവത്കരിക്കപ്പെട്ട് കേരളീയ പരിസരം മലീമസമായി മാറി. ഏറ്റുമുട്ടലും സംഘട്ടനങ്ങളും രാഷ്ട്രീയ അഴിമതി കഥകളും രാജ്യത്തെ കവര്‍ന്ന് കൊണ്ടിരിക്കുകയാണ്. മഅ്ദനിയും ഈറോം ശര്‍മിളയും അവസാനിക്കാത്ത മനുഷ്യവകാശ ധ്വംസനത്തിന്റെ ഇരകളാണ്. മീഡിയകളും ജൂഡിഷ്യറിയും നോക്കി കാണുന്നത് സവര്‍ണ നേത്രങ്ങളോടെയാണ്. പൗരവകാശം: നീതിക്കും നിയമത്തിനും രണ്ട് വഴിയോ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
2012 ഏപ്രില്‍ 12 മുതല്‍ 28 വരെ നടക്കുന്ന കാന്തപുരത്തന്റെ കേരളയാത്രയുടെ ഭാഗമയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. എന്‍.എം സ്വാദിഖ് സഖാഫി സെമിനാര്‍ ഉദ്ഘാടനം ചെയ്യ്തു. എം മുഹമ്മദ് പറവൂര്‍, മോഡറേറ്ററായിരുന്നു. അഡ്വ. പി.എ പൗരന്‍, അഡ്വ. എം റഹ്മത്തുള്ള, സികെ ശക്കീര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റെ കെ. സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു

Saturday, November 26, 2011

Kerala Yathra Malappuram District News

PREV-----------------------------------------------------------------------NEXT