കോഴിക്കോട്: കേരളയാത്രയുടെ നായകന്‍് കാന്തപുരം എ പി അബബൂക്കര്‍ മുസ്ലിയാര്‍ കേരളസമൂഹത്തില്‍ ഒരു പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞതായി എം കെ രാഘവന്‍ എം പി പ്രസ്താവിച്ചു.
കാന്തപുരം കേരളസമൂഹത്തോട് ഉത്‌ബോധിപ്പിക്കുന്ന പ്രമേയം മാനുഷിക തത്വങ്ങളോട് യോജിക്കുന്ന ആദര്‍ശമാണ്. അത് ജാതി-മത രാഷ്ട്രീയ കക്ഷികള്‍ക്ക് അതീതമായ സ്വരമാണ്. സ്‌നേഹവും സമാധാനവും സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ ഇത്തരം യാത്രകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കാന്തപുരത്തിന്റെ കേരളയാത്രക്ക് കാന്തപുരത്തിന്റെ ജന്മനാടായ കോഴിക്കോട് താമരശ്ശേരിയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.