പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Sunday, April 1, 2012

മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ഒരേ സമയം, എസ് എസ് എഫ് സ്‌നേഹ സംഘം റോഡ് മാര്‍ച്ച് കൗതുകമായി

കാസര്‍കോട്: ഈ മാസം 12ന് കാസര്‍കോട് നിന്നും പുറപ്പെടുന്ന കേരളയാത്രയുടെ വിളംബരം മുഴക്കി എസ് എസ് എഫ് സ്‌നേഹ സംഘത്തിനു കീഴില്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നു പുറപ്പെട്ട റോഡ് മാര്‍ച്ച് കൗതുകവും ആവേശവും പകര്‍ന്നു. ജില്ലയിലെ 33 സെക്റ്ററുകളിലെ ആയിരത്തോളം സ്‌നേഹ സംഘം പ്രവര്‍ത്തകരാണ് കേരള യാത്രാ സന്ദേശം മുഴക്കി കാല്‍നടജാഥ നടത്തിയത്. ഒരേ യൂണിഫണിഞ്ഞ് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഇരുവരിയായി ചുവട് വെച്ചു നീങ്ങിയത് വേറിട്ട കാഴ്ചയായി.
കുമ്പള ഡിവിഷനിലെ വിവിധ സെക്ടറുകളിലെ 33 വീതം അംഗങ്ങള്‍ ആരിക്കാടി ജംക്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍ വരെയും തിരിച്ച് കുമ്പള വരെയും ചുവട് വെച്ച മാര്‍ച്ചിന് ജില്ലാ എസ്.എസ്.എഫ് പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി നേതൃത്വം നല്‍കി.

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഡിവിഷനുകളിലെ സ്‌നേഹസംഘം പ്രവര്‍ത്തകര്‍ പൂച്ചക്കാട് നിന്നും കാല്‍നടയായി പാലക്കുന്ന് ഉദുമ, വഴി മേല്‍പറമ്പില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കി. കാസര്‍കോട് ഡിവിഷന്‍ സ്‌നേഹസംഘം പ്രവര്‍ത്തകര്‍ ബോവിക്കാനത്തുനിന്നാണ് കാല്‍നട പ്രയാണം തുടങ്ങിയത്.

വിദ്യാനഗറില്‍ സമാപിച്ച യത്രക്ക് ജില്ലാ ട്രഷറര്‍ അബ്ദുല്‍ അസീസ് സൈനി നേതൃത്വം നല്‍കി. തലേ ദിവസം ദേളി സഅദിയ്യയില്‍ സോഷ്യല്‍ അസംബ്ലി നടത്തിയാണ് പ്രവര്‍ത്തകര്‍ റഓഡ് മാര്‍ച്ചിന് ഇറങ്ങിയത്. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ല തളങ്കര തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ ഫോട്ടോസ് കാണാന്‍ ഇസ്ലാമിക്‌ ഫോട്ടോ ഗാലറി