പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Friday, March 30, 2012

മീഡിയാ സെമിനാര്‍ ഇന്ന്


കാസര്‍കോട്: കേരളയാത്രാഭാഗമായി സാമൂഹിക ശാക്തീകരണവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ മീഡിയാ സെമിനാര്‍ ഇന്ന് രാവിലെ 11ന് കാസര്‍കോട് പ്രസ്‌ക്ലബില്‍ നടക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍, റഹ്മാന്‍ തായലങ്ങാടി,. ഇബ്‌റാഹിം ബേവിഞ്ച, നാരായണന്‍ പേരിയ, എ എസ് മുഹമ്മദ്കുഞ്ഞി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ പ്രസംഗിക്കും. രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ മോഡറേറ്ററായിരിക്കും

കേരളയാത്ര പതാക ദിനം; ഉദ്ഘാടന സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു

കാസര്‍കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് പുറപ്പെടുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി വെള്ളിയാഴ്ച പതാക ദിനമായി ആചരിക്കുന്നു. യൂണിറ്റുകളും കവലകളും പ്രത്യേക രൂപത്തില്‍ പതാക സ്ഥാപിച്ച് പ്രചരണം ശക്തമാക്കി.
കേരള യാത്രാ ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ജില്ലാ സൗഹൃദ സമിതി ചെയര്‍മാന്‍ ടി. സി മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാജി അമീറലി ചൂരി, ജബ്ബാര്‍ ഹാജി കസബ്, ശാഫി മദനി തളങ്കര, സി.എ ചൂരി, ഇബ്രാഹീം കൊലമ്പാടി, ഹബീബ് കെ.കെ പുറം, മുഹമ്മദ് കുഞ്ഞി ഉളുവാര്‍,അഹമ്മദ്കുഞ്ഞി പീടികേക്കാരന്‍, സി.എന്‍ ജഅ്ഫര്‍ സ്വാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ മേഖലാ , പഞ്ചായത്ത് ആസ്ഥാനങ്ങളിലും പ്രമുഖരുടെ നേതൃത്വത്തില്‍ പതതാക ഉയര്‍ന്നു.

കേരളയാത്ര :എസ്.എസ്.എഫ്. മലപ്പുറം ജില്ലാ റോഡ്‌ മാര്‍ച്ച്‌ ശനിയാഴ്ച


Friday, March 9, 2012

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്


കൈ മോശം വന്നു കൊണ്ടിരിക്കുന്ന നീതി ബോധത്തെയും സാമൂഹിക ബോധത്തെയും കുറിച്ച് ഓര്മ പ്പെടുത്താനും, സുസ്ഥിരമായ ഭാവിക്ക് വേണ്ടി മലയാളി ജീവിതത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് .ഏപ്രില്‍ 12 നു കാസര്ഗോഡ് നിന്നാരംഭിക്കുന്ന കേരളയാത്രക്ക് സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വിപുലമായ പ്രചാരണ പ്രവര്ത്ത ങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് .
മാസങ്ങള്ക്ക് മുമ്പേ ചുമരെഴുത്തുകള്‍ നടത്തിയും ബോര്ഡുടകള്‍ സ്ഥാപിച്ചും പ്രചാരണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയ സുന്നീ പ്രവര്ത്തകര്‍ യാത്ര അടുത്തെത്തിയതോടെ നാടും നഗരവും കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘മാനവികതയെ ഉണര്ത്തുന്നു’ എന്നാ പ്രമേയം ഉയര്‍ത്തി പിടിക്കുന്ന സന്ദേശം കേരളീയ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തും വിധത്തിലുള്ള വ്യവസ്ഥാപിതവും ചിട്ടയാര്ന്നതുമായ പ്രചാരണ പരിപാടികള്ക്കാോണ് വിവധ സുന്നി സംഘടനകള്‍ രൂപം നല്കിതയിരിക്കുന്നത് .
നാട്ടിന്‍ പുറങ്ങളിലും മലയോര –കടലോര മേഖലകളിലും പ്രമേയം വിശദീകരിക്കുന്ന പൊതു പരിപാടികളും മഹല്ല് സമ്മേളനങ്ങളും അയല്പപക്ക സമ്മേളനങ്ങളും ,കുടുംബ യോഗങ്ങളും നടന്നു കഴിഞ്ഞു . യാത്രയുടെ പ്രചാരണ പരിപാടികളില്‍ ഏറ്റവും ആകര്ഷകമായിരുന്നു മഹല്ല് സമ്മേളനങ്ങള്‍. കേരള യാത്രയുടെ സന്ദേശത്തെ താഴെ തട്ടില്‍ എത്തിക്കുന്നതോടൊപ്പം പ്രാദേശിക ഇസ്ലാമിക ചലനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സര്ഗാത്മവുമാക്കാന്‍ ഇവ വഴിയൊരുക്കിയിരുന്നു .
വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനവിക സമ്മേളനങ്ങള്‍ സാമൂഹിക –സാംസ്കാരിക –രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം കൊണ്ടും പൊതു ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ പ്രമേയ സന്ദേശം എത്തിക്കാനുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു .ഒരു പ്രമേയം ജനകീയമായും വിശാലമായും ചര്ച്ച ചെയ്യപ്പെടുന്നത് കേരളത്തില്‍ ആദ്യമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ .
യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകര്‍ , ബുദ്ധി ജീവികള്‍ , പ്രമുഖ മാധ്യമ പ്രവര്ത്താകര്‍ എന്നിവരുമായി കാന്തപുരം നേരിട്ട് തന്നെ വിവിധ ഘട്ടങ്ങളിലായി ആശയ വിനിമയം നടത്തിയിരുന്നു .യാത്രയുടെ ഭാഗമായി നടക്കുന്ന ജില്ലാ മാനവിക സമ്മേളനങ്ങളിലെയും സെമിനാരുകളിലെയും പൊതു ജന പങ്കാളിത്തം കേരളയാത്രയെയും പ്രമേയത്തെയും കേരളം ഏറ്റെടുത്തതിന്റെ തെളിവായി .
വിവിധ സുന്നി സംഘടനകളുടെ കീഴില്‍ സാമൂഹിക വിഭാഗത്തെ ലക്‌ഷ്യം വെച്ച് വൈവിധ്യമാര്ന്നനതും വിത്യസ്തവുമായ പരിപാടികളാണ് കുറ്റിപ്പുറം നിളാതീരത്ത് നടന്ന കേരളയാത്ര പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്താകെയും നീലഗിരി, കുടക് ജില്ലകളിലുമായി നടന്നത് . കേരളത്തിലെ ഉന്നത മത പഠന കേന്ദ്രങ്ങളായ ശരീഅത്ത് –ദഅവാ കോളെജുകളിലെയും പാരമ്പര്യ പള്ളി ദര്സുകളിലെയും മതാധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സംസ്ഥാന മുദരിസ് സമ്മേളനം പണ്ഡിതപ്രതിഭകളുടെ അപൂര് വ സംഗമമായിരുന്നു .

മത സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥി കള്‍ ക്കായുള്ള മുതഅല്ലിം സമ്മേളനം പ്രതിനിധികളുടെ ബാഹുല്യം കൊണ്ടും ഗൌരമാര്ന്ന് ചര്ച്ചാകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു .കൊണ്ടോട്ടിയില്‍ നടന്ന മലപ്പുറം ജില്ലാ മുതഅല്ലിം സമ്മേളനത്തില്‍ മാത്രം മുവായിരത്തിലധികം മത പഠിതാക്കളാണ് ഒഴുകിയെത്തിയത് . സമൂഹം നേരിടുന്ന പൊതു പ്രശ്നങ്ങളില്‍ മത പണ്ഡിതന്മാര്‍ വഹിക്കേണ്ട ക്രിയാത്മകമായ പങ്കിനെ കുറിച്ച് ഓര്മപ്പെടുത്തുന്നതാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തങ്ങളെന്നു സാക്ഷ്യ പ്പെടുത്തുന്നതായിരുന്നു സമ്മേളനങ്ങള്‍ .
കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാരുടെയും വിവിധ സുന്നി സംഘടനകളുടെയും പ്രവര്ത്ത നങ്ങള്ക്ക് കേരളീയ സമൂഹം നല്കുന്ന പിന്തുണയുടെ നേര്സാക്ഷ്യം കൂടിയാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തൂനങ്ങള്ക്ക് ലഭിക്കുന്ന വര്ധിച്ച സ്വീകാര്യതയും ജനകീയതയും . മറ്റു മത സംഘടനകളില്‍ നിന്നും വിത്യസ്തമായി പൊതു വിഷയങ്ങളില്‍ സ്വീകരിക്കുന്ന ജനകീയ നിലപാടുകളാണ് ഈ അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും അടിസ്ഥാനം .
മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളും പ്രചാരണങ്ങളും മറ്റു മത നേതാക്കള്ക്കും പണ്ഡിതന്മാര്ക്കു മിടയില്‍ ശത്രുതയും പരസ്പര വിദ്വാഷവും വളര്ത്താനനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നവരും അത്തരം ഭാഷയും നിലപാടും സ്വീകരിക്കുന്ന മത സംഘടനകളും കാന്തപുരത്തിന്റെയും സുന്നീ സംഘടനകളുടെയും പ്രവര്ത്തഷങ്ങളില്‍ നിന്ന് മാതൃക ഉള്കൊപള്ളാന്‍ തയ്യാറാകണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
യാത്രയുടെ അവസാന ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ കേരളത്തിലെ മുഴുവന്‍ മേഖലകളിലും ഈ വാരത്തില്‍ “സന്നാഹം’ നടക്കുന്നുണ്ട് .മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കാന്‍ എന്ന പ്രമേയവുമായി നടന്ന ഒന്നാം കേരളയാത്രയെ സ്വീകരിക്കുകയും പ്രമേയം ഏറ്റെടുക്കുകയും ചെയ്ത കേരളീയ സമൂഹം രണ്ടാം കേരള യാത്രയെയും ഇതിനോടകം തന്നെ മനസ്സിലേറ്റിയതാണ് പ്രവര്ത്തകകരെ ആവേശം കൊള്ളിക്കുന്നത്
ഏപ്രില്‍ 29 നു തിരുവനന്തപുരം ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളയാത്ര സമാപനം കേരളം കാണുന്ന ഏറ്റവും വലിയ മുസ്ലിം മുന്നേറ്റ സംഗമമായി മാറുമെന്നുറപ്പാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങള്‍ വിവിധ യൂനിറ്റ് കമ്മിറ്റികള്‍ ഇതിനകം ബുക്ക്‌ ചെയ്തു കഴിഞ്ഞു .മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ഏപ്രില്‍ 26,27,28,29 തിയ്യതികളില്‍ ബുക്ക്‌ ചെയ്യാന്‍ ഇനി സീറ്റുകള്‍ ഇല്ലെന്നതും നടക്കാനിരിക്കുന്ന മഹാ സംഗമാത്തിന്റെ ആവേശമാണ് വ്യക്തമാക്കുന്നത് . തെക്കന്‍ കേരളത്തിലും സുന്നീ പ്രസ്ഥാനങ്ങള്ക്കു ള്ള ജനകീയ പിന്തുണ വിളിച്ചോതുന്നതാകും കാന്തപുരത്തിന്റെ രണ്ടാം കേരളയാത്ര .

Thursday, March 8, 2012

SSF Mutha'allim Conference Kondotty


കേരളയാത്രാ സ്വീകരണം: കാഞ്ഞങ്ങാട് 444 അംഗ സംഘാടകസമിതിയായി

കേരളയാത്രാ സ്വീകരണം: കാഞ്ഞങ്ങാട് 444 അംഗ സംഘാടകസമിതിയായി

കാഞ്ഞങ്ങാട്: മാനവികതയെ ഉണര്ത്തുന്നു എന്ന പ്രമേയത്തില് സമസ്ത സെക്രട്ടറി കാന്തപുരം നയിക്കുന്ന കേരളയാത്ര ഏപ്രില് 12ന് കാസര്കോട്ടുനിന്ന് ആരംഭിക്കും. യാത്രക്ക് കാഞ്ഞങ്ങാട് നഗരത്തില് ഹൃദ്യമായ സ്വീകരണമേര്പ്പെടുത്താന് മേഖലയിലെ സംഘടനാ പ്രവര്ത്തകരുടെയും സഹകാരികളുടെയും വിപുലമായ കണ്വെന്ഷന് പദ്ധതികളാവിഷ്കരിച്ചു.
ഹൊസ്ദുര്ഗ്, ഉദുമ, പരപ്പ മേഖലയിലെ പ്രവര്ത്തകര് കാഞ്ഞങ്ങാട് സുന്നി സെന്ററില് സംഗമിച്ചു. 444 അംഗ സംഘാടകസമിതിക്ക് രൂപം നല്കി. ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില് ചേര്ന്ന സംഗമം പള്ളങ്കോട് അബ്ദുല് ഖാദിര് മദനി ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര് വിഷയാവതരണവും ഹസ്ബുല്ലാ തളങ്കര സംഘാടകസമിതി പ്രഖ്യാപനവും നടത്തി. അശ്റഫ് അശ്റഫി സ്വാഗതവും അശ്റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി സി അബ്ദുല്ല ചിത്താരി (ചെയര്.), കാട്ടിപ്പാറ അബ്ദുല് ഖാദിര് സഖാഫി, സി എച്ച് ആലിക്കുട്ടി ഹാജി, ശിഹാബുദ്ദീന് അഹ്സനി, ടി എം കെ പുഞ്ചാവി (വൈസ് ചെയര്.), അശ്റഫ് കരിപ്പൊടി (ജന.കണ്.), സി എ അബ്ദുല് ഹമീദ് മൌലവി, അബ്ദുന്നാസര് ബന്താട്, അശ്റഫ് സുഹ്രി, ബശീര് മങ്കയം (ജോ.കണ്.), അറഫ ശാഫി (ട്രഷറര്), അശ്ഫറഫ് അശ്റഫി ആറങ്ങാടി (കോ-ഓര്ഡിനേറ്റര്) എന്നിവരെയും വിവിധ ഉപസമിതി ചെയര്മാന്-കണ്വീനര്മാരായി സി കെ അബ്ദുല് ഖാദിര്, മടിക്കൈ അബ്ദുല്ല ഹാജി (സാമ്പത്തികം), അലി പൂച്ചക്കാട്, നിസാര് തെക്കേപ്പുറം (വേദി), മുഹമ്മദ് റിസ്വി, അബൂബക്കര് സഖാഫി (സ്വീകരണം), അബ്ദുല് അസീസ് സൈനി, സിദ്ദീഖ് പടന്നക്കാട് (പ്രചരണം), അബ്ദുറഹ്മാന് അശ്റഫി, മഹ്മൂദ് അംജദി (സ്ക്വാഡ് വര്ക്ക്), ഫൈസല് ഉദുമ, ശിഹാബ് ക്ളായിക്കോട് (മീഡിയ), റഫീഖ് സഖാഫി ചേടിക്കുണ്ട്, സുബൈര് സഅദി തൈക്കടപ്പുറം (പബ്ളിക് റിലേഷന്സ്) എന്നിവരെയും തിരഞ്ഞെടുത്തു.

കണ്ണൂര്‍ ജില്ലാ എസ് എസ് എഫ് മുതഅല്ലിം സമ്മേളനം

കണ്ണൂര്‍ ജില്ലാ എസ് എസ് എഫ് മുതഅല്ലിം സമ്മേളനം



തലശ്ശേരി: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രചരണാര്‍ഥം തലശ്ശേരിയില്‍ നടന്ന എസ് എസ് എഫ് മുതഅല്ലിം സമ്മേളനം സമാപിച്ചു. സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുറസാഖ് സഖാഫി എന്നിവര്‍ ക്ലാസെടുത്തു. അശ്‌റഫ് സഖാഫി കവടത്തൂര്‍, വി വി അബൂബക്കര്‍ സഖാഫി, മുഹമ്മദ് സഖാഫി ചൊക്ലി, മുഹ്‌യുദ്ദീന്‍ സഖാഫി, സുലൈമന്‍ സഖാഫി കുഞ്ഞുകുളം, ഷാജഹാന്‍ മിസ്ബാഹി, ഹകീം സഖാഫി അരിയില്‍, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി, സമീര്‍ മാസ്റ്റര്‍, സിറാജ് മാട്ടൂല്‍, നവാസി കൂരാറ, യൂനസ് അമാനി,അബ്ദുല്‍ സലാം സഖാഫി കൂത്തുപറമ്പ് പ്രഫ. യു സി അബ്ദുല്‍ മജീദ് പ്രസംഗിച്ചു.കല്ലറക്കല്‍ അബ്ദുല്‍ ഖാദര്‍ ഹാജി അവാര്‍ഡ് വിതരണം ചെയ്തു.

Tuesday, March 6, 2012

ഒരുക്കങ്ങള്‍ പൂര്ത്തി യായി . എസ് .എസ് .എഫ് ജില്ലാ മുത അല്ലിം സമ്മേളനത്തിനു നാളെ തുടക്കം .


ഒരുക്കങ്ങള്‍ പൂര്ത്തി യായി . എസ് .എസ് .എഫ് ജില്ലാ മുത അല്ലിം സമ്മേളനത്തിനു നാളെ തുടക്കം .
എസ് .എസ് .എഫ് ജില്ലാ മുത അല്ലിം സമ്മേളന ത്തില്‍ 5000 പ്രതിനിധികള്‍ പങ്കെടുക്കും. കൊണ്ടോട്ടി നെല്ലികുത്ത് ഉസ്താദ്‌ നഗറിലാണ് നാളെ സമ്മേളനം നടക്കുക.മാനവികതയെ ഉണര്ത്തു ന്നു എന്നാ ശീര്ഷ‌കത്തില്‍ നടക്കുന്ന കേര്ല്യാത്ര്യുടെ ഭാഗമായിട്ടാണ് മത വിദ്യാര്ത്ഥി സമ്മേളനം
ഏപ്രില്‍ 12 നു കാസര്ഗോനട് നിന്നും തുടങ്ങി 28 നു തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. കൊണ്ടോട്ടി ദേശീയ പാതയുടെ ഓരത്താണ് സമ്മേളന വേദി ഒരുക്കിയിട്ടുള്ളത് .ജില്ലയിലെ ദഅവ ,ശരീയത്ത് ,പള്ളിദര്സ്ര‌ എന്നിവയില്‍ പഠിക്കുന്ന മതവിദ്യാര്ത്ഥി്കളാണ് രജിസ്ട്രേഷന്‍ പൂര്ത്തി യാക്കിയത് . സമ്മേളനത്തിന്റെ പ്രചരണാര്ത്ഥം ക്യാമ്പസ്‌ യൂണിറ്റിനു കീഴില്‍ പ്രഭാഷണം , റാലി ,ക്വിസ്‌ , കൊളാഷ് എന്നിവ നടന്നിരുന്നു. രാവിലെ 9.30 സമ്മേളന നഗരിയില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.
പത്ത് മണിക്ക് സ്വാഗത സംഘം ചെയരമാന്‍ അബൂ ഹനീഫല്‍ ഫൈസി പതാക ഉയര്ത്തും . സമസ്ത വൈസ്‌ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യും. എസ്.എസ് എഫ്. ജില്ലാ പ്രസിഡന്റ് കെ. സൈനുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിക്കും. ഗുരുവഴികള്‍ , സംഘടന , ഇമാം ശാഫി (റ)- ജീവിതം പ്രബോധനം , പദ്ധതി അവതരണം തുടങ്ങിയ സെഷനുകളില്‍ ദേവര്‍ ഷോല അബ്ദുല്‍ സലാം മുസ്ലിയാര്‍, എന്‍.എം സാദിഖ്‌ സഖാഫി പെരിന്താറ്റിരി , റഹ്മത്തുള്ള സഖാഫി എളമരം , സി.കെ സക്കീര്‍ എന്നിവര്‍ സംബന്ധിക്കും.
കേരളയാത്രയുടെ ഭാഗമായി ജില്ലാ തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയിലെ വിജയികള്ക്കു ള്ള അവാര്ഡ് ‌ ദാനം നടക്കും. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദു ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉത്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി മഞ്ഞപറ്റ ഹംസ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം താനാളൂര്‍ അബ്ദു മുസ്ലിയാര്‍ അവാര്ഡുാകള്‍ സമ്മാനിക്കും. മുത അല്ലിം സമ്മേളനത്തിനു സമാപനം കുറിച്ച് കൊണ്ടോട്ടി ടൌണില്‍ വിദ്യാര്ത്ഥി റാലി നടക്കും. സമ്മേളന നഗരിയില്‍ നിന്നുമാരം ഭിക്കുന്ന റാലി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക ജംഗ്ഷനില്‍ സമാപിക്കും.


SSF Mutha'allim Conference Kondotty ,Malppuram District Mutha'allim conference ,Keralayathra Mutha'allim Conference  

Puthoopadam Mahallu conference

ആവേശമായി പുത്തൂപാടം മഹല്ല് സമ്മേളനം !!!
പുത്തൂപാടം : മാനവികത ഉണര്ത്തു ന്നു എന്ന പ്രമേയത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന മഹല്ല് സമ്മേളനങ്ങളുടെ ഭാഗമായുള്ള പുത്തൂപാടം മഹല്ല് സമ്മേളനം ഫെബ്രുവരി 24 വെള്ളി വൈകീട്ട് നടന്ന പൊതു സമ്മേളനത്തോടെ സമാപിച്ചു . അന്നേ ദിവസം രാവിലെ നടന്ന മഹല്ല് ഖബര്സ്ഥാ നിലെ സിയാറത്തിനു ഇ.കെ മുഹമ്മദ്‌ കോയ സഖാഫി നേത്രത്വം നല്കിര . വൈകീട്ട് നാലു മണിക്ക് നടന്ന മാനവിക സദസ്സ് സെമിനാറില്‍ അബൂബക്കര്‍ സഖാഫി പന്നൂര്‍ വിഷയം അവതരിപ്പിച്ചു . എ. കെ അബ്ദുരഹമാന്‍ , അഡ്വ; സി. ബാബു , പി.വി .എ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്ത മാനവിക ചര്ച്ച്യില്‍ മുഹമ്മദ്‌ മാസ്റര്‍ പറവൂര്‍ മോഡരേറ്റര്‍ ആയിരുന്നു . മഗരിബ് നിസ്കാരാനന്തരം നടന്ന പൊതു സമ്മേളനത്തില്‍ റഹീം മാസ്റ്റര്‍ കരുവള്ളി പ്രമേയ പ്രഭാഷണവും അലവി സഖാഫി കൊളത്തൂര്‍ ആദര്ശ പ്രഭാഷണവും നിര്വലഹിച്ചു . ഇ.കെ മുഹമ്മദ്‌ കോയ സഖാഫി അധ്യക്ഷന്‍ ആയ സമ്മേളനത്തില്‍ ഇബ്രാഹിം സഖാഫി ,, ബഷീര്‍ സഖാഫി പൂച്ചാല്‍ , ലതീഫ്‌ മാസ്റ്റര്‍ പെരിന്ചീരിമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു . നേരത്തെ നടന്ന വിദ്യാര്ത്ഥി സമ്മേളനത്തില്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ , കുടുംബ സംഗമത്തില്‍ മുഹമ്മദ്‌ നജീബ് അംജദി ചാലിയം എന്നിവരും വിഷയമവതരിപ്പിച്ചു സംസാരിച്ചു .

Keralayathra Mahallu Conference

മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനങ്ങള്‍
പടന്നക്കാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി പടന്നക്കാട്ട് മഹല്ല് സമ്മേളനം സംഘടിപ്പിച്ചു. യൂനിറ്റ് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹല്ല് സമ്മേളനം മുഹമ്മദ് റിസ്‌വി അലാമിപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ട സിയാറത്തോടെ ആരംഭിച്ചു. ഹംസ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാനവികസദസ് ബശീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ സഖാഫി തൈര ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സ്വാമി വിശ്വതീര്‍ഥാനന്ദ, ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. എ കെ ശങ്കരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എന്‍ സുകുമാരന്‍, ഇ കെ കെ പടന്നക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
മടിക്കൈ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം അശ്‌റഫ് അശ്‌റഫി ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര പ്രമേയ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആദര്‍ശ പ്രഭാഷണവും നടത്തി. ബശീര്‍ മങ്കയം, സി എ ഹമീദ് മൗലവി, അബൂബക്കര്‍ ബാഖവി അഴിത്തല, സുലൈമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് പടന്നക്കാട് സ്വാഗതവും കെ കെ മൂസ നന്ദിയും പറഞ്ഞു.

ബേക്കല്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി മവ്വലില്‍ മഹല്ല് സമ്മേളനം സമാപിച്ചു. മാനവിക സദസ് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ആബിദ് സഖാഫി വിഷയാവതരണം നടത്തി. ഹനീഫ് കുന്നില്‍, കരുണന്‍ അരവത്ത്, കപ്പണ മുഹമ്മദ്കുഞ്ഞി, എം സി അബ്ദുറഹ്മാന്‍, മവ്വല്‍ മുഹമ്മദ്മാമു, അബൂബക്കര്‍ ആമു, ഉമര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ മവ്വല്‍ പ്രസംഗിച്ചു. ക്വളാഷ് പ്രദര്‍ശനം ഗ്രാമപഞ്ചായത്തംഗം ആമു ഹാജി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഹമീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര പ്രമേയ പ്രഭാഷണവും റഫീഖ് അഹ്‌സനി ആദര്‍ശപ്രഭാഷണവും നടത്തി. അശ്‌റഫ് കരിപ്പൊടി, ബശീര്‍ മങ്കയം, സി എ അബ്ദുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കാസര്‍കോട്:ഏപ്രില്‍ 12ന് കാസര്‍കോട്ടുനിന്നും ആരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രാ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന സന്നാഹം പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈമാസം 10ന് രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നിസെന്ററിലും കട്ടക്കാല്‍ സുന്നി മദ്‌റസയിലും സന്നാഹം നടക്കും. ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ 11 മണിക്ക് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടക്കുന്ന ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലാ സന്നാഹത്തില്‍ മൂസ സഖാഫി കളത്തൂരും പരപ്പയില്‍ സുലൈമാന്‍ കരിവെള്ളൂരും വിഷയമവതരിപ്പിക്കും. അന്ന് രണ്ടു മണിക്ക് മഞ്ചേശ്വരം മള്ഹറിലും കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലും കുമ്പള ശാന്തിപ്പള്ളതതും സന്നാഹനങ്ങല്‍ സംഘടിപ്പിച്ചിട്ടുണ്ട്. റസാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ ക്ലാസെടുക്കും.

ഇതുസംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ നടന്ന ജില്ലാ സംഘടനാ ഭാരവാഹികളുടെയും സബ്കമ്മിറ്റിയോഗത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് അശ്‌റഫി, അബ്ദുല്‍ അസീസ് സൈനി, നാസര്‍ ബന്താട്, മുഹമ്മദ് സഖാഫി തോക്കെ, റഫീഖ് സഖാഫി ചേടിക്കുണ്ട്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.

Monday, March 5, 2012

മാനവികതയുടെ വീണ്ടെടുപ്പിന് യത്‌നിക്കണം: ഇ ചന്ദ്രശേഖരന്‍ എം എല്‍ എ

ചിത്താരി: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ പ്രഭാഷണവേദികള്‍ കൊണ്ടോ മാനവികതയുടെ വീണ്ടെടുപ്പ് സാധ്യമാകില്ലെന്ന് ഹൊസ്ദുര്‍ഗ് എം എല്‍ എ. ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കേരളയാത്രയുടെ ഭാഗമായി ചിത്താരിയില്‍ നടന്ന മഹല്ല് സമ്മേളനത്തില്‍ മാനവിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. ചര്‍ച്ചാവേദികള്‍ക്കും ആലങ്കാരിക വേദികള്‍ക്കുമപ്പുറം മാനവികതയുടെ പ്രായോഗികതക്ക് സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലിക സമൂഹത്തില്‍ ശബരിമലയില്‍ കാണുന്ന സൗഹൃദം മതസൗഹാര്‍ദത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. ശബരിമലക്ക് പുറപ്പെടുന്ന അയ്യപ്പഭക്തന്മാര്‍ ആദ്യം ദര്‍ശിക്കുന്നത് വാവരെയാണ്. ഇതര മതങ്ങളിലെ മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും ശരികളെ തുറന്ന് സമ്മതിക്കാനും നമുക്ക് കഴിയണം.

മതത്തിന്റെ പേരിലുള്ള സ്പര്‍ദ്ധയും സംഘട്ടനവും ഒഴിവാക്കി പൊതുസമൂഹത്തിനു ഗുണകരമാവുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹല്ല് സമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ അശ്‌റഫി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം വി ബാലന്‍, എം ഹസൈനാര്‍, ഇ കെ കെ പടന്നക്കാട്, എം കെ മുഹമ്മദ്കുഞ്ഞി, സി എച്ച് ആലിക്കുട്ടി ഹാജി, സി എ അബ്ദുല്‍ ഹമീദ് മൗലവി, ബശീര്‍ മങ്കയം, സിദ്ദീഖ് പടന്നക്കാട്, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് തായല്‍ സ്വാഗതവും റശീദ് നന്ദിയും പറഞ്ഞു.

Kanthapuram Keralayathra News Risala Study Circle Hubbu Rasool Conference


Kanthpuram Keralayathra Trissur District News

കേരള യാത്രക്ക് ജില്ലയില് നാലിടങ്ങളില് സ്വീകരണം; ഒരുക്കങ്ങള് തുടങ്ങി
തൃശൂര്: ഏപ്രില് 22,23 തിയ്യതികളില് ജില്ലയില് എത്തിച്ചേരൂന്ന കാന്തപുരത്തിന്റെ കേരള യാത്രക്ക് നാല് കേന്ദ്രങ്ങളില് സ്വീകരണം നല്കും. ചെറുതുരുത്തി, തശൂര്, ചാവക്കാട്, കൊടുങ്ങല്ലൂര് എന്നിവിടങ്ങളിലാണ് സ്വീകരണം നല്?കുന്നത്. ചാവക്കാട്, ചെറുതുരുത്തി, കൊടുങ്ങല്ലൂര് മേഖലകളില് വിപുലമായ സ്വാഗതസംഘം നിലവില് വന്നു. തൃശൂര് സ്വീകരണ കേന്ദ്രത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം മാര്ച്ച് 11ന് ചന്തപ്പുര സുന്നിസെന്ററില് നടക്കും. ജില്ലാ നേതാക്കളായ പി.എസ്.കെ മൊയ്തുബാഖവി മാടവന, സയ്യിദ് പി.എം.എസ് തങ്ങള്, മൊയ്തീന് കുട്ടി മുസ്ലിയാര് പാലപ്പിള്ളി, മുഹമ്മദ് ഫൈസി, പി.കെ ജഅഫര്, എം.എം ഇബ്റാഹീം, ഐ.മുഹമ്മദ് കുട്ടി സുഹ്രി, എം.വി.എം അഷ്റഫി ഒളരി എന്നിവര്? നേതൃത്വം നല്കും. കൊടുങ്ങല്ലൂര് പൊലീസ് മൈതാനിയില് നടക്കുന്ന സ്വീകരണത്തില് കൈപ്പമംഗലം, മാള മേഖലയും ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സ്വീകരണത്തില് നാട്ടിക, ഗുരുവായൂര്, മണലൂര്, കുന്നംകുളം മേഖലകളും ചെറുതുരുത്തി സുന്നിസെന്ററില് ചേരുന്ന സ്വീകരണത്തില് ചേലക്കര, വടക്കാഞ്ചേരി മേഖലകളും തൃശൂര് ശക്തന് നഗരിയില് നടക്കുന്ന പൊതുസമ്മേളനം പുതുക്കാട്, ഒല്ലൂര്, ചേര്പ്പ് ഇരിങ്ങാലക്കുട, തൃശൂര് മേഖലകളും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കൂന്നത്. സ്വീകരണത്തിന് മുന്നോടിയായി ഈമാസം 11ന് നാലുകേന്ദ്രങ്ങളില് വിപുലമായ ഏരിയാ കണ്വെന്ഷനൂകള് നടക്കും. യൂനിറ്റ്, സെകറ്റര്, ഡിവിഷന്, റെയ്ഞ്ച്, റീജനല്, മേഖല ജില്ലാ ഘടകങ്ങളിലെ സംഘടനാ ഭാരവാഹികള് പങ്കെടുക്കുന്ന പഠന കണ്വെന്?ഷനില് സംസ്ഥാന നേതാക്കള് പങ്കെടുക്കും.

Kanthapuram Keralayathra SSF Campus Trends


Kerala Yathra SMA District Conference Kasargode

എസ് എം എ ജില്ലാ മാനവിക സമ്മേളനം 10ന്

കാസര്കോട്: കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി സുന്നി മാനേജ്മെന്റ് അസോസിയേഷന് ജില്ലാ മാനവിക സമ്മേളനം നടത്തുന്നു. മാര്?ച്ച് 10ന് ഉച്ചക്ക് രണ്ടുമണിക്ക് മുനിസിപ്പല് കോണ്ഫറന്സ്ഹാളില് നടക്കുന്ന സമ്മേളനത്തില് ജില്ലയിലെ ഒമ്പത് റീജ്യനുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള് സംബന്ധിക്കും. സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി വിഷയാവതരണം നടത്തും. വിവിധ സുന്നി സംഘടനകളുടെ സംസ്ഥാന-ജില്ലാ നേതാക്കള് സംബന്ധിക്കും. സമ്മേളന വിജയത്തിന് എസ് എം എ റീജ്യനല് നേതാക്കള് മഹല്ല് പര്യടനം നടത്തും. ജില്ലാ സുന്നി സെന്ററില് ചേര്ന്ന യോഗം കൊല്ലമ്പാടി അബ്ദുല് ഖാദിര് സഅദി ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല് ഖാദിര് സഖാഫി അധ്യക്ഷത വഹിച്ചു. എസ് എ അബ്ദുല് ഹമീദ് മൌലവി, ഇബ്റാഹിം സഅദി മുഗു, അഹമ്മദ്കുഞ്ഞി മുസ്ലിയാര് ഉര്ണി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹമീദ് മൌലവി കാഞ്ഞങ്ങാട് പ്രസംഗിച്ചു.

Kanthapuram Keralayathra News

മാനവിക സദസ്സ്