പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
Showing posts with label Kasarkode. Show all posts
Showing posts with label Kasarkode. Show all posts

Friday, April 13, 2012

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണം: കാന്തപുരം

കാസര്‍കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാന്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ട് നിന്നാരംഭിച്ച കേരളയാത്രയുടെ സന്ദേശം നല്‍കിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ലോകത്ത് മനുഷ്യന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബുദ്ധിയും ചിന്തയുമുള്ള മനുഷ്യന്‍ എങ്ങനെ അധഃപതിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാം ഉഴറുകയാണ്. അധാര്‍മികതയിലേക്കും അക്രമത്തിലേക്കും പോയിക്കൊണ്ടിരിക്കുന്ന മനഃസാക്ഷി മരവിച്ചതിന്റെ ഫലമായിട്ടാണ് മനുഷ്യന്‍ അധഃപതിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.

ജാതി മത രാഷ്ട്രീയ കക്ഷികള്‍ക്കതീതമായി പ്രവര്‍ത്തിച്ചതിനാല്‍ 90കളുടെ തുടക്കത്തില്‍ കേരളത്തില്‍ നടന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മലയാളിക്ക് അക്ഷരബോധം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ഇതിന് തുടര്‍ച്ചകളുണ്ടാകാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അക്ഷരങ്ങള്‍ പഠിക്കല്‍ മാത്രമല്ല സാക്ഷരത, അവയെ മാനവികവത്കരിക്കുക കൂടി ചെയ്യുമ്പോഴേ വിദ്യാഭ്യാസം പൂര്‍ണമാവുകയുള്ളൂ.

ഇതുകൊണ്ടാണ് നൂറുശതമാനം സാക്ഷരരാവാതിരിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസമേഖലകളുള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാകുമ്പോഴും സാമൂഹിക വിരുദ്ധ ശക്തികള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നത്. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം ശക്തവും ജനകീയ വുമായ പദ്ധതികളിലൂടെ മലയാളിക്ക് ക്രിയാത്മകമായ ദിശാബോധം നല്‍കാനുള്ള പരിശ്രമങ്ങളുണ്ടാകണം. അതോടൊപ്പംതന്നെ ധാര്‍മിക പഠനത്തിന് മുന്‍തൂക്കം നല്‍കുംവിധം പാഠ്യപദ്ധതികളും പരിഷ്‌കരിക്കണം. സമൂഹ നന്മക്ക് എതിര് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തി മാനവികത ഉണര്‍ത്തി പ്രവര്‍ത്തിക്കണം.

ചിന്തയില്ലാത്തതാണ് മാനവികതക്കെതിരെ പോകുന്നതിന് ഇടയാക്കുന്നത്. മാനവികതയ്‌ക്കെതിരെയും അധാര്‍മികതയ്‌ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. മാനുഷിക യുക്തിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അധാര്‍മികതയ്ക്കിടവരുത്തും. അതിനാല്‍ ജയില്‍വാസം അനുഭവിക്കുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് നിയമപരമായി ലഭിക്കേണ്ട മാനുഷിക പരിഗണന നല്‍കാന്‍ അധികാരികള്‍ തയ്യാറാകണം- കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Wednesday, April 4, 2012

മതവൈരം വളര്‍ത്തുന്നവര്‍ മനുഷ്യരുടെ മൊത്തം ശത്രുക്കള്‍- പോരോട്

ഉളിയത്തടുക്ക: അന്യ മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും വര്‍ഗീയ വിഷം കുത്തിവെക്കുന്നതും മവിരുദ്ധവും മനുഷ്യകുലത്തോട് ചെയ്യുന്ന ക്രൂരതയുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരളയാത്രയുടെ ഉപയാത്ര പ്രഥമ ദിന സമാപന സമ്മേളനം ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന് മതത്തില്‍ സ്ഥാനമില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. നാട്ടില്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ യതാര്‍തഥ മതവിശ്വാസികളല്ല. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വഴി നോക്കി നില്‍ക്കുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. തീവ്രവാദത്തിലൂടെ ലോകത്ത് ഒന്നു നേടാനാവില്ല. ഭീകരതയിലൂടെ നൂറുകണക്കിനു അനാഥ ബാല്യങ്ങളെയും അഗതികളെയും സൃഷ്ടിക്കുക മാത്രമാണുണ്ടാകുന്നത്. ഇത്തരം മാനവീക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മത രാഷ്ടീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു.

ജാഥാ നായകന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നയിക്കുന്ന സമപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഡി.ഇ.സി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ല തളങ്കര, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, മുനീര്‍ സഅദി, ഹനീഫ് പടുപ്പ്, നാസ്വിര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ.അബ്ദുല്ല ഉളിയത്തടുക്ക, ഇര്‍ഫാദ് മായിപ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.

തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരത്തു നിന്നാണ് പ്രയാണം തുടങ്ങിയത്. ചൊവ്വാഴ്ച തളങ്കര മാലിക്ദീനാറില്‍ നിന്ന് രണ്ടാം ദിന പ്രയാണം തുടങ്ങി. നാലാം മൈല്‍, ബോവിക്കാനം, പള്ളങ്കോട്, കുറ്റിക്കോല്‍, മരുതടുക്കം, കുണിയ, ബേക്കല്‍, പാലക്കുന്ന്, എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി 7 മണിക്ക് കളനാട്ട് സമാപിക്കും. ബുധനാഴ്ച രാവിലെ പഴയ കടപ്പുറത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തി വെളുത്തപൊയ്യയില്‍ സമാപിക്കും.


news;http://muhimmath.com/

Tuesday, March 6, 2012

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കാസര്‍കോട്:ഏപ്രില്‍ 12ന് കാസര്‍കോട്ടുനിന്നും ആരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രാ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന സന്നാഹം പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈമാസം 10ന് രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നിസെന്ററിലും കട്ടക്കാല്‍ സുന്നി മദ്‌റസയിലും സന്നാഹം നടക്കും. ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ 11 മണിക്ക് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടക്കുന്ന ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലാ സന്നാഹത്തില്‍ മൂസ സഖാഫി കളത്തൂരും പരപ്പയില്‍ സുലൈമാന്‍ കരിവെള്ളൂരും വിഷയമവതരിപ്പിക്കും. അന്ന് രണ്ടു മണിക്ക് മഞ്ചേശ്വരം മള്ഹറിലും കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലും കുമ്പള ശാന്തിപ്പള്ളതതും സന്നാഹനങ്ങല്‍ സംഘടിപ്പിച്ചിട്ടുണ്ട്. റസാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ ക്ലാസെടുക്കും.

ഇതുസംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ നടന്ന ജില്ലാ സംഘടനാ ഭാരവാഹികളുടെയും സബ്കമ്മിറ്റിയോഗത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് അശ്‌റഫി, അബ്ദുല്‍ അസീസ് സൈനി, നാസര്‍ ബന്താട്, മുഹമ്മദ് സഖാഫി തോക്കെ, റഫീഖ് സഖാഫി ചേടിക്കുണ്ട്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.

Saturday, December 10, 2011

കാസര്‍കോഡ് ജില്ലാ പ്രഖ്യാപനം 23ന് തളങ്കരയില്‍

കാസര്‍കോട്: കേരളീയ സമൂഹത്തില്‍ പുതിയ മാാനവിക ചിന്തകള്‍ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 2012 ഏപ്രില്‍ 12 മുതല്‍ 28വരെ കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരളയാത്രയുടെ കാസര്‍കോട് ജില്ലാ പ്രഖ്യാപനം ഈമാസം 23ന് തളങ്കരയില്‍ നടക്കും. സമസ്ത ജില്ലാ, താലൂക്ക് മുശാവറ അംഗങ്ങള്‍, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം എന്നീ സംഘടനകളുടെ ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, മേഖലാ, ഡിവിഷന്‍, റീജ്യണല്‍, റെയ്ഞ്ച്, പഞ്ചായത്ത്, സെക്ടര്‍ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, യൂനിറ്റ് ഭാരവാഹികള്‍ എന്നിവരാണ് പ്രഖ്യാപന സമ്മേളനത്തിലെ? പ്രതിനിധികള്‍. പ്രതിനിധികളുടെ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ സംഘടനകളുടെയും ജില്ലാ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. രജിസ്ട്രേഷന്‍ നടപടികള്‍ ഈമാസം 15നകം പൂര്‍ത്തിയാക്കും. സൂക്ഷ്മ പരിശോധനക്കുശേഷം പ്രതിനിധികള്‍ക്കുള്ള ബാഡ്ജുകള്‍ 17ന് ജില്ലാ സുന്നി സെന്ററില്‍ വിതരണം ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രഖ്യാപന സമ്മേളനം വീക്ഷിക്കുന്നതിന് ഗ്യാലറി സൌകര്യം ഏര്‍പ്പെടുത്തും. പരിപാടിയുടെ മുന്നോടിയായി മേഖലാ, ഡിവിഷന്‍ തലങ്ങളില്‍ പ്രത്യേക സിറ്റിംഗുകള്‍ നടക്കും.
ഇതുസംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് കൌണ്‍സില്‍ മീറ്റ് ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ജില്ലാ കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തി. എസ്.എ. അബ്ദുല്‍ ഹമീദ് മൌലവി ആലംപാടി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, എ.ബി. അബ്ദുല്ല മാസ്റര്‍, ചിത്താരി അബ്ദുല്ല ഹാജി, സി.എച്ച് ആലിക്കുട്ടി ഹാജി, ബശീര്‍ മങ്കയം, ഉമര്‍ സഖാഫി കര്‍ണൂര്‍, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും അശ്റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.