കാസര്‍കോട്: കേരളീയ സമൂഹത്തില്‍ പുതിയ മാാനവിക ചിന്തകള്‍ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 2012 ഏപ്രില്‍ 12 മുതല്‍ 28വരെ കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരളയാത്രയുടെ കാസര്‍കോട് ജില്ലാ പ്രഖ്യാപനം ഈമാസം 23ന് തളങ്കരയില്‍ നടക്കും. സമസ്ത ജില്ലാ, താലൂക്ക് മുശാവറ അംഗങ്ങള്‍, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം എന്നീ സംഘടനകളുടെ ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, മേഖലാ, ഡിവിഷന്‍, റീജ്യണല്‍, റെയ്ഞ്ച്, പഞ്ചായത്ത്, സെക്ടര്‍ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, യൂനിറ്റ് ഭാരവാഹികള്‍ എന്നിവരാണ് പ്രഖ്യാപന സമ്മേളനത്തിലെ? പ്രതിനിധികള്‍. പ്രതിനിധികളുടെ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ സംഘടനകളുടെയും ജില്ലാ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. രജിസ്ട്രേഷന്‍ നടപടികള്‍ ഈമാസം 15നകം പൂര്‍ത്തിയാക്കും. സൂക്ഷ്മ പരിശോധനക്കുശേഷം പ്രതിനിധികള്‍ക്കുള്ള ബാഡ്ജുകള്‍ 17ന് ജില്ലാ സുന്നി സെന്ററില്‍ വിതരണം ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രഖ്യാപന സമ്മേളനം വീക്ഷിക്കുന്നതിന് ഗ്യാലറി സൌകര്യം ഏര്‍പ്പെടുത്തും. പരിപാടിയുടെ മുന്നോടിയായി മേഖലാ, ഡിവിഷന്‍ തലങ്ങളില്‍ പ്രത്യേക സിറ്റിംഗുകള്‍ നടക്കും.
ഇതുസംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് കൌണ്‍സില്‍ മീറ്റ് ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ജില്ലാ കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തി. എസ്.എ. അബ്ദുല്‍ ഹമീദ് മൌലവി ആലംപാടി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, എ.ബി. അബ്ദുല്ല മാസ്റര്‍, ചിത്താരി അബ്ദുല്ല ഹാജി, സി.എച്ച് ആലിക്കുട്ടി ഹാജി, ബശീര്‍ മങ്കയം, ഉമര്‍ സഖാഫി കര്‍ണൂര്‍, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും അശ്റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.