പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Saturday, December 3, 2011

Kuttippuram Sunni Sammelanam

നിളാതീരത്തെ സാക്ഷി നിര്ത്തി കേരള യാത്രക്ക് പ്രഖ്യാപനമായി



നിളാതീരത്തെ സാക്ഷി നിര്ത്തി കേരള യാത്രക്ക് പ്രഖ്യാപനമായി .കേരളീയ സമൂഹത്തില്‍ പുതിയ മാനവീക ചിന്തകള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബകക്ര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ പ്രഖ്യാപന സമ്മേളനം കുറ്റിപ്പുറം ഭാരത പുഴയോരത്ത് നടന്നു .
 ഉച്ചയോടെ തന്നെ എത്തി തുടങ്ങിയ പ്രവര്‍ത്തകര്‍ ഒഴുക്ക് കുറഞ്ഞ നിളയുടെ നീര്ച്ചാലിനപ്പുറത്ത് മറ്റൊരു കുത്തൊഴുക്കായ്‌ മാറുകയായിരുന്നു .വൈകുന്നേരം നാല് മണിക്ക് അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ സയ്യിദു യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ നഗരിയില്‍ പതാക ഉയര്ത്തിയതോടെ യാണ് പരിപാടിക്ക് തുടക്കമായത് .തുടര്‍ന്ന് സമസ്ത ട്രഷറര്‍ സയ്യിദു അലി ബാഫഖി തങ്ങളുടെ പ്രാര്തനയോടെ പരിപാടികള്‍ ആരംഭിച്ചു .
  കുറ്റിപ്പുറത്തെ നിളയോരത്ത് നടന്ന കേരളയാത്രയുടെ പ്രഖ്യാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനവിക മൂല്യങ്ങളുടേയും ധാര്‍മിക മൂല്യങ്ങളുടേയും വിളനിലമായിരുന്ന കേരളം പൈശാചിക പ്രവണതകളുടേയും ക്രൂരകൃത്യങ്ങളുടേയും നാടായി മാറിക്കൊണ്ടിരിക്കുമ്പോള്‍ കാന്തപുരത്തിന്റെ കേരളയാത്രക്ക് പ്രസക്തിയേറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ കേരളയാത്രാ പ്രഖ്യാപനം നടത്തി. കേരളയാത്ര കണ്‍വീനര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പദ്ധതി വിശദീകരിച്ചു. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, എന്‍ എം സ്വാദിഖ് സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.
സമാപന പ്രാര്‍ത്ഥനയ്ക്ക് കാന്തപുരം എ.പി അബൂബകക്ര്‍ മുസ്ലിയാര്‍ നേത്രത്വം നല്‍കി.
കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ ആശങ്കയുണര്‍ത്തുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജലനിരപ്പ് താഴ്ത്തി താത്കാലികമായി ആശങ്ക അവസാനിപ്പിക്കാനും പുതിയ ഡാം നിര്‍മിച്ച് ശാശ്വത പരിഹാരത്തിനും കേന്ദ്രസര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
"മാനവീകതയെ ഉണര്‍ത്തുന്നു" എന്ന പ്രമേയത്തില്‍ ഏപ്രില്‍ 12 മുതല്‍ 28 വരെ കാസര്‍കോട്‌ നിന്നും തിരുവനന്തപുരത്തെക്കാണ് യാത്ര .

See more photos in islamic photo gallery

Videos Kuttippuram Sammelanam Perod Usthad
Videos Kuttippuram Sammelanam Sulaiman Saqafi Maliyekkal