പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Tuesday, December 13, 2011

Keralayathra Kasarkode District Conference

കേരളയാത്രാ പ്രഖ്യാപനത്തിന് തളങ്കരയൊരുങ്ങുന്നു;      113  അംഗ സമിതി  

കാസര്‍കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ പ്രഖ്യാപന സമ്മേളനം ഈമാസം 23ന് തളങ്കര മാലിക്ദീനാറില്‍ നടക്കും. ജില്ലയിലെ എല്ലാ മഹല്ലുകളില്‍നിന്നുമായി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേലനം ചരിത്രസംഭവമാക്കാന്‍ തളങ്കരയില്‍ അതിവിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
തളങ്കര സുന്നി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ 113 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കി. യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ഹാജി പുതിയപുര ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡി ഐ സി ജില്ലാ കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ പദ്ധതി അവതരണം നടത്തി. അബ്ദുല്‍ അസീസ് സൈനി, ജബ്ബാര്‍ ഹാജി പ്രസംഗിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും അഹ്മദ് പീടേക്കാരന്‍ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി സയ്യിദ് ഖമറലി തങ്ങള്‍ (ചെയര്‍.), ശംസുദ്ദീന്‍ ഹാജി കോളിയാട്, ശാഫി മദനി ആദൂര്‍, ബദറുദ്ദീന്‍ ഹാജി തെരുവത്ത്, ഉമര്‍ കൊമ്പോട് (വൈസ് ചെയര്‍.), ഹബീബ് കെ കെ പുറം (ജന.കണ്‍.), അഹ്മദ് പീടേക്കാരന്‍, അബൂബക്കര്‍ ഹാജി, താജുദ്ദീന്‍ തായലങ്ങാടി (ജോ.കണ്‍.), മൊയ്തു ഹാജി സുല്‍സണ്‍ (ട്രഷറര്‍), ശംസുദ്ദീന്‍ പുതിയപുര (ഫൈനാന്‍സ്), അഹ്മദ് ടിപ്പുനഗര്‍, അശ്‌റഫ് തെരുവത്ത് (ലൈറ്റ് ആന്റ് സൗണ്ട്‌സ്), അബൂബക്കര്‍ ഹാജി, നംഷാദ് ഹാഷിം സ്ട്രീറ്റ് (ഗ്രൗണ്ട്), സിറാജുദ്ദീന്‍ തളങ്കര, നൗഫല്‍ കൊല്ലമ്പാടി (വളണ്ടിയര്‍), സി എ അബ്ദുല്ല ചൂരി (പ്രചാരണം), ഹാരിസ് കെ കെ പുറം (ലോ ആന്റ് ഓര്‍ഡര്‍).