പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Monday, December 5, 2011

സ്ഥാപന പ്രതിനിധി സമ്മേളനം 24 നു


കാന്തപുരത്തിന്റെ കേരള യാത്ര
സ്ഥാപന പ്രതിനിധി സമ്മേളനം 24 നു 

കോഴിക്കോട്‌ : ‘മാനവികതയെ ഉണര്‍ത്തുന്നു’ എന്ന തല വാചകത്തില്‍ ഏപ്രില്‍  12-28 നു നടക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി സ്ഥാപന പ്രതിനിധികള്‍ സമ്മേളിക്കുന്നു .
സമൂഹത്തിലെ മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും മാനവികതയുടെ സന്ദേശം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേരള യാത്രയുടെ ഭാഗമായി കൈമാറാനുള്ള കര്‍മ പദ്ധതികള്‍  സമ്മേളനം ചര്‍ച്ച ചെയ്യും.
 സ്ഥാപന മാനേജ്മെന്റ് കളുടെ ഉത്തരവാദ പെട്ട ഭാരവാഹികളുടെ പ്രഥമ സംഗമം കൂടിയാണ് ഈ മാസം 24 നു ശനിയാഴ്ച നടക്കുന്നത് .
മലപ്പുറം വാരിയം കുന്നത്ത്‌  സ്മാരക ടൌണ്‍ ഹാളില്‍ ഉച്ചക്ക് രണ്ടു മണിക്കാരംഭിക്കുന്ന സമ്മേളനത്തില്‍  സംസ്ഥാനത്തെ മുഴുവന്‍  സ്ഥാപന ഭാരവാഹികളും സംബന്ധിക്കണമെന്നു  സമസ്ത സെന്ററിലെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ ഓഫീസില്‍ നിന്നും അറിയിച്ചു .