മഅ്ദനിയും ഈറോം ശര്‍മിളയും മനുഷ്യവകാശ ധ്വംസനത്തിന്റെ ഇരകള്‍: എസ് എസ് എഫ്
സാംസ്‌കാരിക അപചയവും പൗര സ്വതന്ത്ര്യ നിഷേധവും രാജ്യത്ത് അപകടകരമാം വിധം അരങ്ങേറുകയാണ്. നീതിയും നിയമവും സ്‌നേഹ മൂല്യങ്ങളും അന്യവത്കരിക്കപ്പെട്ട് കേരളീയ പരിസരം മലീമസമായി മാറി. ഏറ്റുമുട്ടലും സംഘട്ടനങ്ങളും രാഷ്ട്രീയ അഴിമതി കഥകളും രാജ്യത്തെ കവര്‍ന്ന് കൊണ്ടിരിക്കുകയാണ്. മഅ്ദനിയും ഈറോം ശര്‍മിളയും അവസാനിക്കാത്ത മനുഷ്യവകാശ ധ്വംസനത്തിന്റെ ഇരകളാണ്. മീഡിയകളും ജൂഡിഷ്യറിയും നോക്കി കാണുന്നത് സവര്‍ണ നേത്രങ്ങളോടെയാണ്. പൗരവകാശം: നീതിക്കും നിയമത്തിനും രണ്ട് വഴിയോ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
2012 ഏപ്രില്‍ 12 മുതല്‍ 28 വരെ നടക്കുന്ന കാന്തപുരത്തന്റെ കേരളയാത്രയുടെ ഭാഗമയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. എന്‍.എം സ്വാദിഖ് സഖാഫി സെമിനാര്‍ ഉദ്ഘാടനം ചെയ്യ്തു. എം മുഹമ്മദ് പറവൂര്‍, മോഡറേറ്ററായിരുന്നു. അഡ്വ. പി.എ പൗരന്‍, അഡ്വ. എം റഹ്മത്തുള്ള, സികെ ശക്കീര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റെ കെ. സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു