പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Saturday, December 10, 2011

കാന്തപുരത്തിന്റെ കേരളയാത്ര: കണ്ണൂര്‍ ജില്ലാ പ്രഖ്യാപനം 16ന്

കണ്ണൂര്‍: ‘മാനവികതയെ ഉണര്‍ത്തുന്നു’ എന്ന ശീര്‍ഷകത്തില്‍ 2012 ഏപ്രില്‍ 12-18 കാലയളവില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ ജില്ലാ പ്രഖ്യാപനം ഈമാസം 16ന് കണ്ണൂരില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ സംഘടനകളുടെ യൂനിറ്റ് വരെയുള്ള ഘടകങ്ങളുടെ ഭാരവാഹികളാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത്. ഇതിനായി എസ് വൈ എസ് മേഖലാ സെക്രട്ടറിമാര്‍ മുഖേന പേര് രജിസ്റര്‍ ചെയ്യേണ്ട അംഗങ്ങള്‍ക്കുള്ള ബാഡ്ജുകള്‍ ഈമാസം 13ന് മേഖലാ കേന്ദ്രത്തില്‍ വിതരണം ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രഖ്യാപന സമ്മേളനം വീക്ഷിക്കുന്നതിന് ഗ്യാലറി സൌകര്യം ഏര്‍പ്പെടുത്തും. പരിപാടിയുടെ മുന്നോടിയായി ജില്ലയിലെ 13 മേഖലാ കേന്ദ്രങ്ങളിലും സുന്നി സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ 9, 10, 11 തീയതികളില്‍ നടക്കും. മേഖലാ കണ്‍വന്‍ഷനുകളില്‍ എസ് വൈ എസ് മേഖലാ പ്രവര്‍ത്തക സമിതി, പഞ്ചായത്ത് ഭാരവാഹികള്‍, യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും എസ് എസ് എഫ് ഡിവിഷന്‍, സെക്ടര്‍ പ്രവര്‍ത്തക സമിതി, യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും റെയ്ഞ്ച് ജനറല്‍ ബോഡി എസ് എം എ റീജനല്‍ ജനറല്‍ ബോഡി, റീജനല്‍ എക്സിക്യൂട്ടീവ് എന്നിവരും പങ്കെടുക്കണം. ജില്ലാ പ്രതിനിധികള്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
കണ്ണൂര്‍ അല്‍ അബ്റാര്‍ സുന്നി കോംപ്ളക്സില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം ചെയര്‍മാന്‍ എന്‍ അശ്റഫ് സഖാഫി കടവത്തൂരിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശി പദ്ധതി വിശദീകരണം നടത്തി.
കേരള യാത്രയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നതിന് ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി അലിക്കുഞ്ഞി ദാരിമി, ഇബ്റാഹിം മാസ്റര്‍ (മഹല്ല് സമ്മേളനം), അബ്ദുര്‍ റസാഖ് മാണിയൂര്‍, നവാസ് കൂരാറ (മീഡിയ), മുഹ്യുദ്ദീന്‍ സഖാഫി മുട്ടില്‍, ഷാജഹാന്‍ ഏളന്നൂര്‍ (പ്രചാരണം), മഹ്മൂദ് മാസ്റര്‍ തലശേരി, വി വി അബൂബക്കര്‍ സഖാഫി (ഘടകങ്ങളുടെ പദ്ധതി), അബ്ദുല്ലക്കുട്ടി ബാഖവി, മുനീര്‍ നഈമി(ഉപഹാരം), മുഹമ്മദ് സഖാഫി ചൊക്ളി, നിസാര്‍ അതിരകം (സ്വീകരണ സമ്മേളനം), എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വീനര്‍ ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ സ്വാഗതവും, എന്‍ സകരിയ്യ മാസ്റര്‍ നന്ദിയും പറഞ്ഞു.