കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി
കാസര്‍കോട്:ഏപ്രില്‍ 12ന് കാസര്‍കോട്ടുനിന്നും ആരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രാ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന സന്നാഹം പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈമാസം 10ന് രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നിസെന്ററിലും കട്ടക്കാല്‍ സുന്നി മദ്റസയിലും സന്നാഹം നടക്കും. ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ 11 മണിക്ക് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടക്കുന്ന ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലാ സന്നാഹത്തില്‍ മൂസ സഖാഫി കളത്തൂരും പരപ്പയില്‍ സുലൈമാന്‍ കരിവെള്ളൂരും വിഷയമവതരിപ്പിക്കും. അന്ന് രണ്ടു മണിക്ക് മഞ്ചേശ്വരം മള്ഹറിലും കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലും കുമ്പള ശാന്തിപ്പള്ളതതും സന്നാഹനങ്ങല്‍ സംഘടിപ്പിച്ചിട്ടുണ്ട്. റസാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ ക്ലാസെടുക്കും.
ഇതുസംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ നടന്ന ജില്ലാ സംഘടനാ ഭാരവാഹികളുടെയും സബ്കമ്മിറ്റിയോഗത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്റഫ് കരിപ്പൊടി, അശ്റഫ് അശ്റഫി, അബ്ദുല്‍ അസീസ് സൈനി, നാസര്‍ ബന്താട്, മുഹമ്മദ് സഖാഫി തോക്കെ, റഫീഖ് സഖാഫി ചേടിക്കുണ്ട്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.