ഒരുക്കങ്ങള്‍ പൂര്ത്തി യായി . എസ് .എസ് .എഫ് ജില്ലാ മുത അല്ലിം സമ്മേളനത്തിനു നാളെ തുടക്കം .
എസ് .എസ് .എഫ് ജില്ലാ മുത അല്ലിം സമ്മേളന ത്തില്‍ 5000 പ്രതിനിധികള്‍ പങ്കെടുക്കും. കൊണ്ടോട്ടി നെല്ലികുത്ത് ഉസ്താദ് നഗറിലാണ് നാളെ സമ്മേളനം നടക്കുക.മാനവികതയെ ഉണര്ത്തു ന്നു എന്നാ ശീര്ഷകത്തില്‍ നടക്കുന്ന കേര്ല്യാത്ര്യുടെ ഭാഗമായിട്ടാണ് മത വിദ്യാര്ത്ഥി സമ്മേളനം
ഏപ്രില്‍ 12 നു കാസര്ഗോനട് നിന്നും തുടങ്ങി 28 നു തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. കൊണ്ടോട്ടി ദേശീയ പാതയുടെ ഓരത്താണ് സമ്മേളന വേദി ഒരുക്കിയിട്ടുള്ളത് .ജില്ലയിലെ ദഅവ ,ശരീയത്ത് ,പള്ളിദര്സ്ര എന്നിവയില്‍ പഠിക്കുന്ന മതവിദ്യാര്ത്ഥി്കളാണ് രജിസ്ട്രേഷന്‍ പൂര്ത്തി യാക്കിയത് . സമ്മേളനത്തിന്റെ പ്രചരണാര്ത്ഥം ക്യാമ്പസ് യൂണിറ്റിനു കീഴില്‍ പ്രഭാഷണം , റാലി ,ക്വിസ് , കൊളാഷ് എന്നിവ നടന്നിരുന്നു. രാവിലെ 9.30 സമ്മേളന നഗരിയില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.
പത്ത് മണിക്ക് സ്വാഗത സംഘം ചെയരമാന്‍ അബൂ ഹനീഫല്‍ ഫൈസി പതാക ഉയര്ത്തും . സമസ്ത വൈസ് പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യും. എസ്.എസ് എഫ്. ജില്ലാ പ്രസിഡന്റ് കെ. സൈനുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിക്കും. ഗുരുവഴികള്‍ , സംഘടന , ഇമാം ശാഫി (റ)- ജീവിതം പ്രബോധനം , പദ്ധതി അവതരണം തുടങ്ങിയ സെഷനുകളില്‍ ദേവര്‍ ഷോല അബ്ദുല്‍ സലാം മുസ്ലിയാര്‍, എന്‍.എം സാദിഖ് സഖാഫി പെരിന്താറ്റിരി , റഹ്മത്തുള്ള സഖാഫി എളമരം , സി.കെ സക്കീര്‍ എന്നിവര്‍ സംബന്ധിക്കും.
കേരളയാത്രയുടെ ഭാഗമായി ജില്ലാ തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയിലെ വിജയികള്ക്കു ള്ള അവാര്ഡ് ദാനം നടക്കും. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദു ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉത്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി മഞ്ഞപറ്റ ഹംസ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം താനാളൂര്‍ അബ്ദു മുസ്ലിയാര്‍ അവാര്ഡുാകള്‍ സമ്മാനിക്കും. മുത അല്ലിം സമ്മേളനത്തിനു സമാപനം കുറിച്ച് കൊണ്ടോട്ടി ടൌണില്‍ വിദ്യാര്ത്ഥി റാലി നടക്കും. സമ്മേളന നഗരിയില്‍ നിന്നുമാരം ഭിക്കുന്ന റാലി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക ജംഗ്ഷനില്‍ സമാപിക്കും.
SSF Mutha'allim Conference Kondotty ,Malppuram District Mutha'allim conference ,Keralayathra Mutha'allim Conference