പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Monday, March 5, 2012

മാനവികതയുടെ വീണ്ടെടുപ്പിന് യത്‌നിക്കണം: ഇ ചന്ദ്രശേഖരന്‍ എം എല്‍ എ

ചിത്താരി: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ പ്രഭാഷണവേദികള്‍ കൊണ്ടോ മാനവികതയുടെ വീണ്ടെടുപ്പ് സാധ്യമാകില്ലെന്ന് ഹൊസ്ദുര്‍ഗ് എം എല്‍ എ. ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കേരളയാത്രയുടെ ഭാഗമായി ചിത്താരിയില്‍ നടന്ന മഹല്ല് സമ്മേളനത്തില്‍ മാനവിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. ചര്‍ച്ചാവേദികള്‍ക്കും ആലങ്കാരിക വേദികള്‍ക്കുമപ്പുറം മാനവികതയുടെ പ്രായോഗികതക്ക് സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലിക സമൂഹത്തില്‍ ശബരിമലയില്‍ കാണുന്ന സൗഹൃദം മതസൗഹാര്‍ദത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. ശബരിമലക്ക് പുറപ്പെടുന്ന അയ്യപ്പഭക്തന്മാര്‍ ആദ്യം ദര്‍ശിക്കുന്നത് വാവരെയാണ്. ഇതര മതങ്ങളിലെ മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും ശരികളെ തുറന്ന് സമ്മതിക്കാനും നമുക്ക് കഴിയണം.

മതത്തിന്റെ പേരിലുള്ള സ്പര്‍ദ്ധയും സംഘട്ടനവും ഒഴിവാക്കി പൊതുസമൂഹത്തിനു ഗുണകരമാവുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹല്ല് സമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ അശ്‌റഫി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം വി ബാലന്‍, എം ഹസൈനാര്‍, ഇ കെ കെ പടന്നക്കാട്, എം കെ മുഹമ്മദ്കുഞ്ഞി, സി എച്ച് ആലിക്കുട്ടി ഹാജി, സി എ അബ്ദുല്‍ ഹമീദ് മൗലവി, ബശീര്‍ മങ്കയം, സിദ്ദീഖ് പടന്നക്കാട്, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് തായല്‍ സ്വാഗതവും റശീദ് നന്ദിയും പറഞ്ഞു.