പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Thursday, April 12, 2012

കേരളയാത്രക്ക് തുളുനാടന്‍ മണ്ണില്‍ നിന്നും പ്രൗഢ തുടക്കം

കാസര്‍കോട്: പൊതു മണ്ഡലത്തിലെ ആര്‍ജവ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയ്ക്ക് സപ്ത ഭാഷകള്‍ സംഗമം തീര്‍ക്കുന്ന തുളുനാടിന്റെ ചരിത്ര മണ്ണില്‍ നിന്നും പ്രൗഢ പ്രയാണം. മാനവികതയുടെ സ്‌നേഹ മന്ത്രങ്ങളുമായി മാലിക് ദീനാറും സംഘവും സേവന വഴി താണ്ടിയ കാസര്‍കോിന്റെ മണ്ണില്‍ നിന്നും ആഗോള പണ്ഡിത പ്രതിഭ കാന്തപുരം പുതിയ ചരിത്ര ദൗത്യത്തിനിറങ്ങുമ്പോള്‍ വരവേല്‍പ്പുമായി ആത്മീയ നായകരുടെയും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെയും നീണ്ട നിര.
ഇന്ന് പുലര്‍ച്ചെ ഉള്ളാള്‍ ദര്‍ഗാ ശരീഫില്‍ നടന്ന കൂട്ട സിയാറത്തിന് നൂറു കണക്കിനു വിസ്വാസികള്‍ തടിച്ചു കൂടി. സിയാറത്തിനു ശേഷം തലപ്പാടിയില്‍ കേരളാതിര്‍ത്തിയിലേത്തിയ നേതാക്കളെ നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജില്ലയിലേക്ക് വരവേറ്റത്. പതാക കെട്ടി അലങ്കരിച്ച വാനങ്ങളുടെ നീണ്ട നിരയുടെ അകമ്പടിയോടെയാണ് ഉപ്പള, കുമ്പള വഴി കാസര്‍കോട്ടേക്ക് കാന്തപുരവും സംഘവും കടന്നു വന്നത്. റോഡിനിരുവശവും യാത്രയെ ഒരു നോക്കു കാണാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്.

തലപ്പാടി മുതല്‍ തൃക്കരിപ്പൂര്‍ വരെ ജനനായകനെ വരവേല്‍ക്കുന്നതിന് വന്‍ സജ്ജീകരണമാണ് ഒരുക്കയിട്ടുള്ളത്. യാത്രക്കു സ്വാഗതമോതി കമാനങ്ങള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ ഹൈവേയിലും പരിസരങ്ങളിലും നിറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ തളങ്കരയില്‍ മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിനു ശേഷം 700 ലേറെ വരുന്ന എസ്.എസ്.എഫ് സ്‌നേഹസംഘം പ്രവര്‍ത്തകരുടെ ആവേകരമായ റാലി നടന്നു. രാവിലെ എത്തിച്ചേര്‍ന്ന കേന്ദ്ര മന്തി കെ.വി തോമസിനെ നേതാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സ്വീകരിച്ചു

പത്തുമണിക്കാണ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപം പ്രതേയകം സജ്ജീകരിച്ച വേദിയില്‍ ഉദ്ഘാടന സമ്മേളനം തുടങ്ങി. നഗരി നിറഞ്ഞു കവിഞ്ഞൊഴുകിയ പ്രവര്‍ത്തക വ്യൂഹം ഉദ്ഘാനം സ്‌മ്മേളനത്തെ അവിസ്മരണീയമാക്കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറിയതോടെയാണ് യാത്രക്ക് ഔപചാരിക ആരംഭമായത്.

ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, വിശിഷ്ടാതിഥിയായിരുന്നു. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സ എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, സുലൈമാന്‍ മാളിയേക്കല്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, പി.എ അശ്രഫലി, അസീസ് കടപ്പുറം, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

See More Keralayathra More Photos