പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Sunday, April 1, 2012

കാന്തപുരത്തിന്റെ കേരളയാത്ര - പാതയോരങ്ങള്‍ കീഴടക്കി എസ് എസ് എഫ് റോഡ് മാര്‍ച്ച്

കണ്ണൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ ഈമാസം 12ന് തുടങ്ങുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരളയാത്രയുടെ മുന്നോടിയായി എസ് എസ് എഫ് കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച റോഡ് മാര്‍ച്ച് ശ്രദ്ധേയമായി. ജില്ലയിലെ പാതയോരങ്ങളെ ഇളക്കിമറിച്ച് ശുഭ്രവസ്ത്രംധരിച്ച് പതാകയേന്തിയ ആയിരത്തോളം സ്‌നേഹം സംഘം പ്രവര്‍ത്തകരാണ് റോഡ് മാര്‍ച്ചില്‍ അണിനിരന്നത്.
ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട മാര്‍ച്ച് പദയാത്രയായി കണ്ണൂരില്‍ സമാപിച്ചു. തലശ്ശേരിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ലാ പ്രസിഡന്റ് മുനീര്‍ നഈമിക്ക് പതാക കൈമാറി എസ് ബി പി തങ്ങള്‍ പാനൂര്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂരില്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മിസ്ബാഹിക്ക് പതാക കൈമാറി എസ് വൈ എസ് ജില്ല പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പില്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹകീം സഖാഫി അരിയിലിന് സമസ്ത ജില്ലാ സെക്രട്ടറി യു വി ഉസ്മാന്‍ മുസ്‌ലിയാരും കൂത്തുപറമ്പില്‍ ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനിക്ക് വി എം എച്ച് ഹമദാനിയും പതാക കൈമാറി.

വൈകിട്ട് ആറ് മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടന്ന സമാപന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാ പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, മുനീര്‍ നഈമി, ഷാജഹാന്‍ മിസ്ബാഹി, അബ്ദുര്‍റശീദ് നരിക്കോട് പ്രസംഗിച്ചു.

കൂടുതല്‍ ഫോട്ടോസ് കാണാന്‍ ഇസ്ലാമിക്‌ ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക


അവലംബം . മുഹിമ്മാത്ത്‌ .കോം