പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Friday, April 13, 2012

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണം: കാന്തപുരം

കാസര്‍കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാന്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ട് നിന്നാരംഭിച്ച കേരളയാത്രയുടെ സന്ദേശം നല്‍കിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ലോകത്ത് മനുഷ്യന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബുദ്ധിയും ചിന്തയുമുള്ള മനുഷ്യന്‍ എങ്ങനെ അധഃപതിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാം ഉഴറുകയാണ്. അധാര്‍മികതയിലേക്കും അക്രമത്തിലേക്കും പോയിക്കൊണ്ടിരിക്കുന്ന മനഃസാക്ഷി മരവിച്ചതിന്റെ ഫലമായിട്ടാണ് മനുഷ്യന്‍ അധഃപതിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.

ജാതി മത രാഷ്ട്രീയ കക്ഷികള്‍ക്കതീതമായി പ്രവര്‍ത്തിച്ചതിനാല്‍ 90കളുടെ തുടക്കത്തില്‍ കേരളത്തില്‍ നടന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മലയാളിക്ക് അക്ഷരബോധം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ഇതിന് തുടര്‍ച്ചകളുണ്ടാകാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അക്ഷരങ്ങള്‍ പഠിക്കല്‍ മാത്രമല്ല സാക്ഷരത, അവയെ മാനവികവത്കരിക്കുക കൂടി ചെയ്യുമ്പോഴേ വിദ്യാഭ്യാസം പൂര്‍ണമാവുകയുള്ളൂ.

ഇതുകൊണ്ടാണ് നൂറുശതമാനം സാക്ഷരരാവാതിരിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസമേഖലകളുള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാകുമ്പോഴും സാമൂഹിക വിരുദ്ധ ശക്തികള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നത്. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം ശക്തവും ജനകീയ വുമായ പദ്ധതികളിലൂടെ മലയാളിക്ക് ക്രിയാത്മകമായ ദിശാബോധം നല്‍കാനുള്ള പരിശ്രമങ്ങളുണ്ടാകണം. അതോടൊപ്പംതന്നെ ധാര്‍മിക പഠനത്തിന് മുന്‍തൂക്കം നല്‍കുംവിധം പാഠ്യപദ്ധതികളും പരിഷ്‌കരിക്കണം. സമൂഹ നന്മക്ക് എതിര് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തി മാനവികത ഉണര്‍ത്തി പ്രവര്‍ത്തിക്കണം.

ചിന്തയില്ലാത്തതാണ് മാനവികതക്കെതിരെ പോകുന്നതിന് ഇടയാക്കുന്നത്. മാനവികതയ്‌ക്കെതിരെയും അധാര്‍മികതയ്‌ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. മാനുഷിക യുക്തിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അധാര്‍മികതയ്ക്കിടവരുത്തും. അതിനാല്‍ ജയില്‍വാസം അനുഭവിക്കുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് നിയമപരമായി ലഭിക്കേണ്ട മാനുഷിക പരിഗണന നല്‍കാന്‍ അധികാരികള്‍ തയ്യാറാകണം- കാന്തപുരം കൂട്ടിച്ചേര്‍ത്തു.