മംഗലാപുരം: കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി മംഗലാപുരത്ത് നടന്ന മാനവിക സമ്മേളനം മത സൗഹാര്‍ദ്ദ വേദിയായി. കാന്തപുരത്തിനും സുന്നി പണ്ഡിത നേതാക്കള്‍ക്കും പിന്തുണയുമായി പതിനായിരങ്ങളാണ് മംഗലാപുരത്ത് തടിച്ചു കൂടിയത്.
ഉച്ചയ്ക്ക് ടൗണ്‍ ഹാളില്‍ നടന്ന മനവികതെ സമാരംഭ പരിപാടി കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഏനപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ.അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മനവിക സന്ദേശം നേര്‍ന്നു. പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ത്ഥ സ്വാമി, ഫാ. ഡൊമിനിക് പ്രസാദ്, അന്‍വര്‍ മന്നിപ്പാടി, ഹൈദര്‍ പരത്തിപ്പാടി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഫാസില്‍ റിസ്‌വി കാവല്‍കട്ട, യു.കെ മുഹമ്മദ സഅദി, കെ.പി ഹുസൈന്‍ സഅദി, അബ്ദുല്‍ റശീദ് സൈനി, യു.ടി ഖാദിര്‍ എം.എല്‍.എ, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന സെക്രട്ടറി സിദ്ദീഖ് മോംഠുഗോളി സ്വാഗതം പറഞ്ഞു.
നെഹ്‌റു മൈതാനിയില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന സമ്മേളന പ്രതീതി സൃഷ്ടിച്ചു. ഉടുപ്പി, ദക്ഷിണ കര്‍ണാടക, കുടക് ജില്ലകളില്‍ നിന്നായി സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി ഒഴുകിയെത്തിയ സുന്നി ജന സഹസ്രം മംഗലാപുരത്ത് ശുഭ്ര സാഗരം തീര്‍ത്തു.
പ്രിയ കൂട്ടുകാരെ ......
കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
Wednesday, April 11, 2012
പതിനായിരങ്ങള്‍ സംബന്ധിച്ചു; മംഗലാപുരം മാനവിക സമ്മേളനം ശ്രദ്ധേയമായി
Labels:
Kanthapuram Kerala Yatrhra news
ഏറ്റവും പുതിയ വാര്‍ത്തകള്‍
- എസ് .എസ് .എഫ് ജില്ലാ മുത അല്ലിം സമ്മേളനത്തിനു നാളെ തുടക്കം ..
- ആവേശമായി പുത്തൂപാടം മഹല്ല് സമ്മേളനം !!.
- മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനങ്ങള്‍.
- കേരള യാത്രക്ക് ജില്ലയില്‍ നാലിടങ്ങളില്‍ സ്വീകരണം; ഒരുക്കങ്ങള്‍ തുടങ്ങി.
- മാനവികതയെ ഉണര്‍ത്താന്‍ പ്രവാചക ദര്‍ശനത്തിലേക്ക് മടങ്ങുക -ആര്.എസ്.സി .
- കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി
- എസ്.എസ് .എഫ് . മുതഅല്ലിം സമ്മേളനം ഒരുക്കങ്ങള്‍ തുടങ്ങി .
- എസ് എം എ ജില്ലാ മാനവിക സമ്മേളനം 10ന്.