പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Saturday, April 14, 2012

മന്ത്രിസ്ഥാനത്തര്‍ക്കം സാമുദായിക പ്രശ്നമാകുന്നതില്‍ ഭയം: കാന്തപുരം.

തളിപ്പറമ്പ്: കേരളത്തില്‍ മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കം സാമുദായിക പ്രശ്നമായി മാറുമോയെന്ന് ഭയപ്പെടുന്നതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദോഹം. വര്‍ഗീയതയും വിദ്വേഷവും വളരുന്നത് ആപത്താണ്. ഇത് അരാജകത്വവും അക്രമവും ഉണ്ടാക്കാനേ ഉപകരിക്കൂ. മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള കലഹം ജനങ്ങളിലേക്ക് പകര്‍ന്ന്് കലാപമാക്കി മാറ്റരുത്. പൊലീസിനെ ഉപയോഗിച്ചുമാത്രം ഒരിടത്തും സമാധാനമുണ്ടാക്കാന്‍ സാധിക്കില്ല. സമാധാനം കൈവരിക്കണമെങ്കില്‍ ജനങ്ങള്‍ ധാര്‍മികബോധമുള്ളവരായി മാറണം. അതിനാണ് കേരളയാത്ര നടത്തുന്നതെന്ന് കാന്തപുരം പറഞ്ഞു .

കേരളയാത്ര നാടിനെ രക്ഷിക്കാന്‍ -കാന്തപുരം

കാസര്‍കോട്: വ്യാഴാഴ്ച കാസര്‍കോട്ടുനിന്നാരംഭിക്കുന്ന കേരളയാത്ര അരാജകത്വത്തില്‍ നിന്ന് നാടിനെ രക്ഷിക്കാനാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനാണ് ഈ യാത്ര. മനുഷ്യത്വം മരവിച്ച് അരാജകത്വവും അനീതിയും വാഴുന്ന നാട്ടില്‍ ആഭ്യന്തരവകുപ്പ് വിചാരിച്ചാല്‍ അത് നേരെയാക്കാന്‍ കഴിയില്ല.
ഈ സാഹചര്യത്തിലാണ് മാനവികതയെ ഉണര്‍ത്തുകയെന്ന മുദ്രാവാക്യവുമായി കേരളയാത്ര നടത്തുന്നത്- അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബില്‍ 'മീറ്റ് ദ പ്രസ്സി'ല്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.
തിരുകേശവുമായി കേരളയാത്രക്ക് ഒരു ബന്ധവുമില്ല. കോഴിക്കോട്ട് നിര്‍മിക്കുന്ന പള്ളിയുടെ പ്രചാരണാര്‍ഥമല്ല ഈ യാത്ര. കോഴിക്കോട്ട് എവിടെയാണ് പള്ളി നിര്‍മിക്കുകയെന്ന് അത് ഉയരുമ്പോള്‍ മനസ്സിലായിക്കൊള്ളും. ഇക്കാര്യത്തില്‍ നിഗൂഢതയൊന്നുമില്ല -അദ്ദേഹം പറഞ്ഞു.
മുസ്‌ലീം ലീഗിന്റെ അഞ്ചാംമന്ത്രി കാര്യത്തില്‍ ഇടപെടാന്‍ താല്പര്യമില്ല. സുന്നി ഐക്യം ഉടന്‍ യഥാര്‍ഥ്യമാക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്- കാന്തപുരം പറഞ്ഞു.