പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Friday, April 20, 2012

കാന്തപുരം ഭാരതയാത്ര നടത്തണം: ലീഗ് അഖിലേന്ത്യാ സെക്രട്ടറി

മലപ്പുറം: രാഷ്ട്രീയ നേട്ടമല്ല, മനുഷ്യ ന• ലാക്കാക്കിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നതെന്ന് ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍. ഈ യാത്ര കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായ നേട്ടമൊന്നുമില്ല -കേരളയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം അസാ•ാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അരുതെന്നാണ് കാന്തപുരം വിളിച്ചുപറയുന്നത്.
സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന വ്യക്തിത്വമാണ് കാന്തപുരം.

ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്റസകളും നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ തിരിനാളവുമായി കാന്തപുരം കടന്നുവരുന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്. അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടേതിന് സമാനമാണ് കാന്തപുരത്തിന്റെ കേരളയാത്ര. ബംഗാളിലേക്ക് തിരിച്ചുചെന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പണ്ഡിത•ാര്‍ക്ക് നല്‍കുന്ന ബഹുമാനവും മഹത്വവും ബംഗാള്‍ ജനതക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.