തിരൂര്‍ : മതസൌഹാര്‍ദവും സാമൂഹികനീതിയും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്ര മലപ്പുറം ജില്ലയിലെ പര്യടനത്തിന് ഉജ്വല സമാപനം. മൂന്നു ദിവസംകൊണ്ട് 11 കേന്ദ്രങ്ങള്‍ പിന്നിട്ട കേരളയാത്ര വളാഞ്ചേരിയിലാണ് സമാപിച്ചത്.
യാത്ര ശനിയാഴ്ച പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും. തിരൂര്‍, പൊന്നാനി, വളാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു വെള്ളിയാഴ്ച സ്വീകരണം. നഗരത്തെ ആവേശക്കടലാക്കിയാണ് യാത്ര തിരൂരിലെത്തിയത്.
നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേല്‍പ്. പ്രവര്‍ത്തകര്‍ വന്‍പ്രവാഹമായി എത്തിയതോടെ തിരൂര്‍ കോരങ്ങത്ത് മൈതാനം ജനസമുദ്രമായി. ഇസ്‌ലാമിക് ബാങ്കിങ്ങിനെ എതിര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്ന് കാന്തപുരം പറഞ്ഞു. പലിശരഹിത സമ്പാദ്യ പദ്ധതികള്‍, ഗ്രാമീണ സാമ്പത്തിക ബന്ധങ്ങള്‍, പലിശ രഹിത വായ്പകള്‍ എന്നിവയിലൂടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടണം. സംസ്ഥാനത്ത് വ്യാപകമാകുന്ന കൊള്ളപ്പലിശസംഘങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസല്യാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, എന്‍. അലി അബ്ദുല്ല, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, ശ്രീകൃഷ്ണ ബ്രഹ്മാനന്ദ തീര്‍ഥ സ്വാമി, ഫാ. തോമസ് പുരയ്ക്കല്‍, പി. രാമന്‍കുട്ടി, സി.എം. ബഷീര്‍, വി. അബ്ദുറഹിമാന്‍, ഇ. ജയന്‍, കാസിംബാവ, ഷമീര്‍ പയ്യനങ്ങാടി, പി.എ. ബാവ, പി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
തിരൂരിലേക്കുള്ള യാത്രയ്ക്കിടെ ജുമുഅ നമസ്‌കാരത്തിന് താനൂരിലെത്തിയപ്പോഴും യാത്രാസംഘത്തിന് ഹൃദ്യമായ വരവേല്‍പ് ലഭിച്ചു. പൊതുചടങ്ങ് ഇല്ലാതിരുന്നിട്ടും നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഇവിടെ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകിട്ട് പൊന്നാനിയിലും നഗരത്തെ മുഴുവന്‍ വെള്ളയണിയിച്ച് നൂറുകണക്കിനു പ്രവര്‍ത്തകരാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. ആരെയും ഭിന്നിപ്പിക്കുകയല്ല, എല്ലാവരെയും ഒന്നിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കാന്തപുരം പറഞ്ഞു. രാത്രി വൈകി വളാഞ്ചേരിയിലായിരുന്നു സമാപനം. തുടര്‍ന്ന് കേരളയാത്ര പാലക്കാട് ജില്ലയിലേക്കു നീങ്ങി.
News from Muhimmath .com
പ്രിയ കൂട്ടുകാരെ ......
കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
ഏറ്റവും പുതിയ വാര്‍ത്തകള്‍
- എസ് .എസ് .എഫ് ജില്ലാ മുത അല്ലിം സമ്മേളനത്തിനു നാളെ തുടക്കം ..
- ആവേശമായി പുത്തൂപാടം മഹല്ല് സമ്മേളനം !!.
- മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനങ്ങള്‍.
- കേരള യാത്രക്ക് ജില്ലയില്‍ നാലിടങ്ങളില്‍ സ്വീകരണം; ഒരുക്കങ്ങള്‍ തുടങ്ങി.
- മാനവികതയെ ഉണര്‍ത്താന്‍ പ്രവാചക ദര്‍ശനത്തിലേക്ക് മടങ്ങുക -ആര്.എസ്.സി .
- കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി
- എസ്.എസ് .എഫ് . മുതഅല്ലിം സമ്മേളനം ഒരുക്കങ്ങള്‍ തുടങ്ങി .
- എസ് എം എ ജില്ലാ മാനവിക സമ്മേളനം 10ന്.