പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
Showing posts with label Kerala Yathra in Trissur. Show all posts
Showing posts with label Kerala Yathra in Trissur. Show all posts

Tuesday, April 10, 2012

താജുല്‍ ഉലമ പതാക കൈമാറും, സ്വീകരണ സമ്മേളനങ്ങളില്‍ 25 ലക്ഷം പേര്‍ പങ്കാളികളാകും.

കാസര്‍കോട്: 'മാനവിതകയെ ഉണര്‍ത്തുന്നു' എന്ന പ്രമേയവുമായി കേരളത്തിലെ വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്രക്ക് ഏപ്രില്‍ 12ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കാസര്‍ഗോഡ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറുന്നതോടെയാണ് യാത്ര ഔപചാരികമായി ആരംഭിക്കുക.
ഉദ്ഘാടന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, പി കരുണാകരന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, ഫാദര്‍ വിന്‍സന്റ് ഡിസൂസ പ്രസംഗിക്കും.

ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ സ്വീകരണ സമ്മേളനങ്ങളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ), കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. വെളുത്തമ്പു, കെ.പി സതീഷ് ചന്ദ്രന്‍, എം.സി. ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മടിക്കൈ കമ്മാരന്‍, പി കോരന്‍ മാസ്റ്റര്‍, അസീസ് കടപ്പുറം, ഖാദര്‍ മാങ്ങാട്, പി.എ അശ്രഫലി, അഡ്വ. ഗംഗാധരന്‍ നായര്‍, സി.എച്ച് കുഞ്ഞമ്പു, അഡ്വ. വി.പി.പി മുസ്ഥഫ, എ.ജി.സി ബഷീര്‍, പി ഫൈസല്‍, അഡ്വ. ശ്രീകാന്ത്, ഇ.കെ.കെ പടന്നക്കാട്, അഡ്വ. പുരുഷോത്തമന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

പതിനേഴ്് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര സംസ്ഥാനത്തെ എഴുന്നൂറിലധികം പഞ്ചായത്തിലൂടെ കടന്നു പോകും. അറുപത് കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ 28ന് വൈകു. 4 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് യാത്ര സമാപിക്കുക. കേരളത്തിലെ സുന്നി സംഘടനകളുടെ സംഘശക്തി വിളിച്ചോതുന്ന സ്വീകരണ ചടങ്ങുകളില്‍ സംസ്ഥാനത്തൊട്ടാകെയായി ഇരുപത്തഞ്ച് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കേരളയാത്ര കടന്നുപോകാത്ത പഞ്ചായത്തുകളില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഉപയാത്രകള്‍ നടന്നു കഴിഞ്ഞു. യാത്രയോടനുഭാവം പ്രകടിപ്പിച്ച് കര്‍ണാക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലും വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ പതിനൊന്നിന് വൈകു. അഞ്ചുമണിക്ക് മംഗലാപുരത്ത് ഐക്യദാര്‍ഢ്യ സമ്മേളനവും ഏപ്രില്‍ 15ന് നീലഗിരിയില്‍ സ്‌നേഹയാത്രയും നടക്കും.

യാത്രയുടെ സന്ദേശവും പ്രമേയവും വിശദീകരിക്കുന്ന മഹല്ലു സമ്മേളനങ്ങള്‍ അയ്യായിരം ഗ്രാമങ്ങളില്‍ നടന്നു. മാനവിക സദസ്സ്, അയല്‍പക്ക സംഗമം, റോഡ് മാര്‍ച്ച് എന്നിവ ഉള്‍നാടുകളിലും മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും യാത്രയുടെ സന്ദേശം എത്തിച്ചിട്ടുണ്ട്. 2011 നവംബര്‍ രണ്ടിന് കുറ്റിപ്പുറത്ത് നടന്ന കേരളയാത്രാ പ്രഖ്യാപന സമ്മേളനത്തിന് ശേഷം വിപുലവും സംഘടിതവും ശാസ്ത്രീയവുമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ നടന്നത്.

വികസന സൂചികകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോടല്ല മറിച്ച് ഒന്നാം ലോക രാജ്യങ്ങളിലെ വികസിത സമൂങ്ങളോടാണ് കേരളത്തെ താരതമ്യപ്പെടുത്താറ്. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, രാഷ്ട്രീയ ബോധം എന്നിവയുടെ കാര്യത്തില്‍ മലയാളി സമൂഹം നേടിയ മുന്നേറ്റങ്ങള്‍ സാമൂഹിക ചരിത്രകാരന്മാരെ അതിശയം കൊള്ളിച്ചിട്ടുണ്ട്.

കേരളത്തിനകത്ത് എന്ന പോലെ കേരളത്തിന് പുറംലോകവുമായുണ്ടായ ആശയ വിനിമയങ്ങളുടെയും കച്ചവടത്തിന്റെയും ദീര്‍ഘകാല ചരിത്രം ഇതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പടിഞ്ഞാറെ കടലിലേക്ക് തുറന്നു നില്‍ക്കുന്ന കേരളത്തിന്റെ ഭൂമിശാസ്ത്രം മലയാളത്തിന്റെ തുറന്ന മനസ്സിനെ കൂടിയാണ് പ്രതീക വത്കരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും കൊളോണിയല്‍ വിരുദ്ധ ദേശീയ സമരങ്ങളും ഈ തുറവിയെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, സമീപകാലത്തെ മലയാളിയുടെ അനുഭവങ്ങളെ വിലയിരുത്തുമ്പോള്‍ ഒട്ടും ശുഭകരമായ ഒരു ചിത്രമല്ല ഉരുത്തിരിഞ്ഞു വരുന്നത്.

വൃത്തിയുടെ കാര്യത്തില്‍ കണിശത പുലര്‍ത്തിയ കേരളത്തില്‍ മാലിന്യപ്രശ്‌നങ്ങള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്‌കരണം പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ആരോഗ്യ രംഗത്ത് കേരളം പുലര്‍ത്തിപ്പോന്നിരുന്ന ശ്രദ്ധയും പരിചരണവും ഇന്നു കാണാനില്ല. രോഗികളുടെ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്.

സംഘടിത കുറ്റ കൃത്യങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കാര്യത്തിലുള്ള അച്ചടക്കമില്ലായ്മയും ആദിവാസികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും മുന്‍പത്തേക്കാളുമേറെ വര്‍ദ്ധിച്ചിരിക്കുന്നു. മദ്യപാനത്തിന്റെ തോത് നാള്‍ക്കുനാള്‍ കൂടി വരികയാണ്. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. നാട്ടിന്‍ പുറങ്ങളില്‍ പോലും പരസ്പര ശത്രുതയും സംശയവുമാണ്. ജാതീയവും മതപരവുമായ സ്പര്‍ദ്ധകള്‍ അങ്ങിങ്ങ് തലപൊക്കിയിരിക്കുന്നു.

രാഷ്ട്രീയ സംഘര്‍ഷങ്ങളെ മതസംഘര്‍ഷങ്ങളും അതുവഴി വര്‍ഗീയ സംഘട്ടനങ്ങളുമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. നമ്മുടേത് പോലുള്ള മതാത്മക സമൂഹങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് മത സംഘര്‍ഷങ്ങള്‍. പരസ്പരം സഹകരണത്തോടെയും വിശ്വാസത്തോടെയും ജീവിച്ചുവന്ന ജൈവീകമായ സാമൂഹിക വ്യവസ്ഥയെ അത് തകര്‍ക്കും.

ദരിദ്രരെ കൂടുതല്‍ ചൂഷണം ചെയ്യാനും സാമൂഹിക അവസരങ്ങള്‍ തുല്യമായി ലഭ്യമാക്കാതിരിക്കാനും സഹായിക്കും വിധത്തിലുള്ള സാമ്പത്തിക നയനിലപാടുകള്‍ക്കാണ് ഇന്ന് സമൂഹത്തില്‍ മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യരേഖാ മാനദണ്ഡം മാറ്റി ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം രാജ്യത്ത് അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമാകും.

ഈ പശ്ചാത്തലത്തിലാണ് മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയേവുമായി കേരളയാത്ര സംഘടിപ്പിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് അവര്‍ക്കുകൂടി ഭാഗവാക്കായ കേരളീയ പൊതു സമൂഹത്തോട് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം എന്ന നിലയിലാണ് കേരളത്തിലെ സുന്നി സംഘടനകള്‍ ഈ യാത്രയെ കാണുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും.

Friday, March 9, 2012

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്


കൈ മോശം വന്നു കൊണ്ടിരിക്കുന്ന നീതി ബോധത്തെയും സാമൂഹിക ബോധത്തെയും കുറിച്ച് ഓര്മ പ്പെടുത്താനും, സുസ്ഥിരമായ ഭാവിക്ക് വേണ്ടി മലയാളി ജീവിതത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് .ഏപ്രില്‍ 12 നു കാസര്ഗോഡ് നിന്നാരംഭിക്കുന്ന കേരളയാത്രക്ക് സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വിപുലമായ പ്രചാരണ പ്രവര്ത്ത ങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് .
മാസങ്ങള്ക്ക് മുമ്പേ ചുമരെഴുത്തുകള്‍ നടത്തിയും ബോര്ഡുടകള്‍ സ്ഥാപിച്ചും പ്രചാരണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയ സുന്നീ പ്രവര്ത്തകര്‍ യാത്ര അടുത്തെത്തിയതോടെ നാടും നഗരവും കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘മാനവികതയെ ഉണര്ത്തുന്നു’ എന്നാ പ്രമേയം ഉയര്‍ത്തി പിടിക്കുന്ന സന്ദേശം കേരളീയ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തും വിധത്തിലുള്ള വ്യവസ്ഥാപിതവും ചിട്ടയാര്ന്നതുമായ പ്രചാരണ പരിപാടികള്ക്കാോണ് വിവധ സുന്നി സംഘടനകള്‍ രൂപം നല്കിതയിരിക്കുന്നത് .
നാട്ടിന്‍ പുറങ്ങളിലും മലയോര –കടലോര മേഖലകളിലും പ്രമേയം വിശദീകരിക്കുന്ന പൊതു പരിപാടികളും മഹല്ല് സമ്മേളനങ്ങളും അയല്പപക്ക സമ്മേളനങ്ങളും ,കുടുംബ യോഗങ്ങളും നടന്നു കഴിഞ്ഞു . യാത്രയുടെ പ്രചാരണ പരിപാടികളില്‍ ഏറ്റവും ആകര്ഷകമായിരുന്നു മഹല്ല് സമ്മേളനങ്ങള്‍. കേരള യാത്രയുടെ സന്ദേശത്തെ താഴെ തട്ടില്‍ എത്തിക്കുന്നതോടൊപ്പം പ്രാദേശിക ഇസ്ലാമിക ചലനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സര്ഗാത്മവുമാക്കാന്‍ ഇവ വഴിയൊരുക്കിയിരുന്നു .
വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനവിക സമ്മേളനങ്ങള്‍ സാമൂഹിക –സാംസ്കാരിക –രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം കൊണ്ടും പൊതു ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ പ്രമേയ സന്ദേശം എത്തിക്കാനുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു .ഒരു പ്രമേയം ജനകീയമായും വിശാലമായും ചര്ച്ച ചെയ്യപ്പെടുന്നത് കേരളത്തില്‍ ആദ്യമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ .
യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകര്‍ , ബുദ്ധി ജീവികള്‍ , പ്രമുഖ മാധ്യമ പ്രവര്ത്താകര്‍ എന്നിവരുമായി കാന്തപുരം നേരിട്ട് തന്നെ വിവിധ ഘട്ടങ്ങളിലായി ആശയ വിനിമയം നടത്തിയിരുന്നു .യാത്രയുടെ ഭാഗമായി നടക്കുന്ന ജില്ലാ മാനവിക സമ്മേളനങ്ങളിലെയും സെമിനാരുകളിലെയും പൊതു ജന പങ്കാളിത്തം കേരളയാത്രയെയും പ്രമേയത്തെയും കേരളം ഏറ്റെടുത്തതിന്റെ തെളിവായി .
വിവിധ സുന്നി സംഘടനകളുടെ കീഴില്‍ സാമൂഹിക വിഭാഗത്തെ ലക്‌ഷ്യം വെച്ച് വൈവിധ്യമാര്ന്നനതും വിത്യസ്തവുമായ പരിപാടികളാണ് കുറ്റിപ്പുറം നിളാതീരത്ത് നടന്ന കേരളയാത്ര പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്താകെയും നീലഗിരി, കുടക് ജില്ലകളിലുമായി നടന്നത് . കേരളത്തിലെ ഉന്നത മത പഠന കേന്ദ്രങ്ങളായ ശരീഅത്ത് –ദഅവാ കോളെജുകളിലെയും പാരമ്പര്യ പള്ളി ദര്സുകളിലെയും മതാധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സംസ്ഥാന മുദരിസ് സമ്മേളനം പണ്ഡിതപ്രതിഭകളുടെ അപൂര് വ സംഗമമായിരുന്നു .

മത സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥി കള്‍ ക്കായുള്ള മുതഅല്ലിം സമ്മേളനം പ്രതിനിധികളുടെ ബാഹുല്യം കൊണ്ടും ഗൌരമാര്ന്ന് ചര്ച്ചാകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു .കൊണ്ടോട്ടിയില്‍ നടന്ന മലപ്പുറം ജില്ലാ മുതഅല്ലിം സമ്മേളനത്തില്‍ മാത്രം മുവായിരത്തിലധികം മത പഠിതാക്കളാണ് ഒഴുകിയെത്തിയത് . സമൂഹം നേരിടുന്ന പൊതു പ്രശ്നങ്ങളില്‍ മത പണ്ഡിതന്മാര്‍ വഹിക്കേണ്ട ക്രിയാത്മകമായ പങ്കിനെ കുറിച്ച് ഓര്മപ്പെടുത്തുന്നതാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തങ്ങളെന്നു സാക്ഷ്യ പ്പെടുത്തുന്നതായിരുന്നു സമ്മേളനങ്ങള്‍ .
കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാരുടെയും വിവിധ സുന്നി സംഘടനകളുടെയും പ്രവര്ത്ത നങ്ങള്ക്ക് കേരളീയ സമൂഹം നല്കുന്ന പിന്തുണയുടെ നേര്സാക്ഷ്യം കൂടിയാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തൂനങ്ങള്ക്ക് ലഭിക്കുന്ന വര്ധിച്ച സ്വീകാര്യതയും ജനകീയതയും . മറ്റു മത സംഘടനകളില്‍ നിന്നും വിത്യസ്തമായി പൊതു വിഷയങ്ങളില്‍ സ്വീകരിക്കുന്ന ജനകീയ നിലപാടുകളാണ് ഈ അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും അടിസ്ഥാനം .
മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളും പ്രചാരണങ്ങളും മറ്റു മത നേതാക്കള്ക്കും പണ്ഡിതന്മാര്ക്കു മിടയില്‍ ശത്രുതയും പരസ്പര വിദ്വാഷവും വളര്ത്താനനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നവരും അത്തരം ഭാഷയും നിലപാടും സ്വീകരിക്കുന്ന മത സംഘടനകളും കാന്തപുരത്തിന്റെയും സുന്നീ സംഘടനകളുടെയും പ്രവര്ത്തഷങ്ങളില്‍ നിന്ന് മാതൃക ഉള്കൊപള്ളാന്‍ തയ്യാറാകണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
യാത്രയുടെ അവസാന ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ കേരളത്തിലെ മുഴുവന്‍ മേഖലകളിലും ഈ വാരത്തില്‍ “സന്നാഹം’ നടക്കുന്നുണ്ട് .മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കാന്‍ എന്ന പ്രമേയവുമായി നടന്ന ഒന്നാം കേരളയാത്രയെ സ്വീകരിക്കുകയും പ്രമേയം ഏറ്റെടുക്കുകയും ചെയ്ത കേരളീയ സമൂഹം രണ്ടാം കേരള യാത്രയെയും ഇതിനോടകം തന്നെ മനസ്സിലേറ്റിയതാണ് പ്രവര്ത്തകകരെ ആവേശം കൊള്ളിക്കുന്നത്
ഏപ്രില്‍ 29 നു തിരുവനന്തപുരം ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളയാത്ര സമാപനം കേരളം കാണുന്ന ഏറ്റവും വലിയ മുസ്ലിം മുന്നേറ്റ സംഗമമായി മാറുമെന്നുറപ്പാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങള്‍ വിവിധ യൂനിറ്റ് കമ്മിറ്റികള്‍ ഇതിനകം ബുക്ക്‌ ചെയ്തു കഴിഞ്ഞു .മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ഏപ്രില്‍ 26,27,28,29 തിയ്യതികളില്‍ ബുക്ക്‌ ചെയ്യാന്‍ ഇനി സീറ്റുകള്‍ ഇല്ലെന്നതും നടക്കാനിരിക്കുന്ന മഹാ സംഗമാത്തിന്റെ ആവേശമാണ് വ്യക്തമാക്കുന്നത് . തെക്കന്‍ കേരളത്തിലും സുന്നീ പ്രസ്ഥാനങ്ങള്ക്കു ള്ള ജനകീയ പിന്തുണ വിളിച്ചോതുന്നതാകും കാന്തപുരത്തിന്റെ രണ്ടാം കേരളയാത്ര .

Monday, March 5, 2012

Kanthpuram Keralayathra Trissur District News

കേരള യാത്രക്ക് ജില്ലയില് നാലിടങ്ങളില് സ്വീകരണം; ഒരുക്കങ്ങള് തുടങ്ങി
തൃശൂര്: ഏപ്രില് 22,23 തിയ്യതികളില് ജില്ലയില് എത്തിച്ചേരൂന്ന കാന്തപുരത്തിന്റെ കേരള യാത്രക്ക് നാല് കേന്ദ്രങ്ങളില് സ്വീകരണം നല്കും. ചെറുതുരുത്തി, തശൂര്, ചാവക്കാട്, കൊടുങ്ങല്ലൂര് എന്നിവിടങ്ങളിലാണ് സ്വീകരണം നല്?കുന്നത്. ചാവക്കാട്, ചെറുതുരുത്തി, കൊടുങ്ങല്ലൂര് മേഖലകളില് വിപുലമായ സ്വാഗതസംഘം നിലവില് വന്നു. തൃശൂര് സ്വീകരണ കേന്ദ്രത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം മാര്ച്ച് 11ന് ചന്തപ്പുര സുന്നിസെന്ററില് നടക്കും. ജില്ലാ നേതാക്കളായ പി.എസ്.കെ മൊയ്തുബാഖവി മാടവന, സയ്യിദ് പി.എം.എസ് തങ്ങള്, മൊയ്തീന് കുട്ടി മുസ്ലിയാര് പാലപ്പിള്ളി, മുഹമ്മദ് ഫൈസി, പി.കെ ജഅഫര്, എം.എം ഇബ്റാഹീം, ഐ.മുഹമ്മദ് കുട്ടി സുഹ്രി, എം.വി.എം അഷ്റഫി ഒളരി എന്നിവര്? നേതൃത്വം നല്കും. കൊടുങ്ങല്ലൂര് പൊലീസ് മൈതാനിയില് നടക്കുന്ന സ്വീകരണത്തില് കൈപ്പമംഗലം, മാള മേഖലയും ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സ്വീകരണത്തില് നാട്ടിക, ഗുരുവായൂര്, മണലൂര്, കുന്നംകുളം മേഖലകളും ചെറുതുരുത്തി സുന്നിസെന്ററില് ചേരുന്ന സ്വീകരണത്തില് ചേലക്കര, വടക്കാഞ്ചേരി മേഖലകളും തൃശൂര് ശക്തന് നഗരിയില് നടക്കുന്ന പൊതുസമ്മേളനം പുതുക്കാട്, ഒല്ലൂര്, ചേര്പ്പ് ഇരിങ്ങാലക്കുട, തൃശൂര് മേഖലകളും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കൂന്നത്. സ്വീകരണത്തിന് മുന്നോടിയായി ഈമാസം 11ന് നാലുകേന്ദ്രങ്ങളില് വിപുലമായ ഏരിയാ കണ്വെന്ഷനൂകള് നടക്കും. യൂനിറ്റ്, സെകറ്റര്, ഡിവിഷന്, റെയ്ഞ്ച്, റീജനല്, മേഖല ജില്ലാ ഘടകങ്ങളിലെ സംഘടനാ ഭാരവാഹികള് പങ്കെടുക്കുന്ന പഠന കണ്വെന്?ഷനില് സംസ്ഥാന നേതാക്കള് പങ്കെടുക്കും.