കേരള യാത്ര: ആറ് കേന്ദ്രങ്ങളില്‍ പൊതുയോഗം
പേരാമ്പ്ര: മാനവികതയെ? ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചാരണാവശ്യാര്ഥം? പേരാമ്പ്ര ഡിവിഷന് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന സന്ദേശയാത്ര ജനുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും. സന്ദേശ യാത്രയോടനുബന്ധിച്ച് ആറ് കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. കൂരാച്ചുണ്ട്, ചെമ്പ്ര, ചെറുവത്തൂര്‍, കടിയങ്ങാട്, നടുവണ്ണൂര്‍, കായണ്ണ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ യഥാക്രമം സാബിത്ത് അബ്ദുല്ല സഖാഫി, എം ടി ശിഹാബ് അസ്ഹരി, കൌസര്‍ സഖാഫി പന്നൂര്, മുഹമ്മദലി കിനാലൂര്‍, വഹാബ് സഖാഫി മമ്പാട്, അലവി സഖാഫി കായലം പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും. ഡിവിഷനിലെ മുഴുവന്‍ യൂനിറ്റുകള്‍ വഴി കടന്നുപോകുന്ന സന്ദേശ യാത്ര ആറിന് ഉച്ചക്ക് രണ്ട് മണിക്ക് പുവ്വത്തുംചോല യൂനിറ്റില്‍ നിന്നാരംഭിച്ച് ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് കായണ്ണയില്‍ സമാപിക്കും. ഇതു സംബന്ധമായി ചേര്‍ന്ന എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം എന്‍ കെ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.? ബഷീര്‍ സഖാഫി കൈപ്പുറം അധ്യക്ഷത വഹിച്ചു.? അസീസ് മാസ്റര്‍, വി സി സാജിദ് മാസ്റര്‍, വി ടി കുഞ്ഞബ്ദുല്ല ഹാജി, ശുഹൈല്‍? സഅദി, സജീര്‍ വാളൂര്‍, അമ്മത് ഹാജി? പ്രസംഗിച്ചു.Kanthapuram Keralayathra, Keralayathra by Kanthapuram ,District Sunni Conference,