പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
Showing posts with label Convention. Show all posts
Showing posts with label Convention. Show all posts

Tuesday, December 13, 2011

Keralayathra Mekhala Convention

 കാന്തപുരത്തിന്റെ കേരളയാത്ര ; കൊളത്തൂര്‍,  വണ്ടൂര്‍, മഞ്ചേരി മേഖലാ പ്രഖ്യാപനം നാളെ

മലപ്പുറം : കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മേഖലകളിലും നടക്കുന്ന പ്രഖ്യാപന കണ്‍വെന്ഷനുകള്‍ നാളെ തുടങ്ങും. എസ്.വൈ.എസ് , എസ്.എസ്.എഫ്, യൂണിറ്റ് ഭാരവാഹികള്‍ , മദ്രസാ മാനജ്മെന്റ്, പഞ്ചായത്ത് ,സെക്ടര്‍ ,മേഖല ,ഡിവിഷന്‍ പ്രവര്‍ത്തക സിമിതി അംഗങ്ങള്‍ ,സമസ്ത ,എസ്.ജെ .എം എസ്.എം.എ. താലൂക്ക്‌ ,റൈഞ്ച്‌, റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ ആണ് കണ്‍വെന്ഷനില്‍ പങ്കെടുക്കുക.
കേരള യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന പദ്ധതികള്‍ സമഗ്രമായി അവതരിപ്പിക്കും. മേഖലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള എക്സിക്യൂട്ടീവ് കൌണ്‍സിലിനു കീഴിലാണ് പ്രഖ്യാപന കണ്‍വെന്ഷന്‍ നടക്കുന്നത് . കൊളത്തൂര്‍ ,മഞ്ചേരി , വണ്ടൂര്‍ മേഖലാ പ്രഖ്യാപന കണ്‍വെന്ഷനുകള്‍ വൈകുന്നേരം 3.30 നു യഥാക്രമം ഇര്‍ഷാദിയ , മഞ്ചേരി ഹികമിയ്യ , വണ്ടൂര്‍ അല്‍ ഫുര്‍ഖാന്‍ കേന്ദ്രങ്ങളില്‍ നടക്കും. വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി , കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി , പി.കെ എം. സഖാഫി ഇരിങ്ങലൂര്‍ , പി.എം .മുസ്തഫ മാസ്റ്റര്‍ , അലവി സഖാഫി കൊളത്തൂര്‍ , പി.എസ്.കെ ദാരിമി , ഊരകം അബ്ദു റഹ്മാന്‍ സഖാഫി , കെ.ടി .ത്വാഹിര്‍ സഖാഫി , അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിക്കല്‍ , എന്‍. വി അബ്ദുറസാഖ്‌ സഖാഫി , തുടങ്ങിയ പ്രമുഖര്‍ നേത്രത്വം നല്‍കും.