പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Sunday, April 29, 2012

അനന്തപുരിയെ ശുഭ്രസാഗരമാക്കി കേരളയാത്രക്ക് സമാപനമായി Kanthapuram Keralayathra More News

തിരുവനന്തപുരം: മാനവികതയുടെ സന്ദേശമോതി കാസര്‍കോട്ട് നിന്നാരംഭിച്ച കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപനസംഗമം അനന്തപുരിയെ പാല്‍ക്കടലാക്കി. തലസ്ഥാനം ഇതുവരെ ദര്‍ശിക്കാത്തത്ര ജനക്കൂട്ടം നഗരത്തിന് അവിസ്മരണീയ അനുഭവമായി. ഓട്ടോ മുതല്‍ ചാര്‍ട്ടര്‍ ചെയ്ത ട്രെയിനിലും സ്‌പെഷ്യല്‍ വിമാനത്ിലം വരെ പ്രവര്‍ത്തകര്‍ ഒരു സമ്മേളനത്തിനെത്തുന്നത് ഇതാദ്യമാണ്. വെള്ളിയാഴ്ച വൈകുന്നേരം തന്നെ വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ പലയിടങ്ങളിലും നിലയുറപ്പിച്ചിരലുന്നു. ശനിയാഴ്ച രാവിലെ മുതല്‍ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ചെറുജാഥകളായാണ് സമാപ സമ്മേളന വേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങിയത്. ഗാലറിയും മൈതാനവും ജനനിബിഡമായതിനെ തുടര്‍ന്ന് സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സംഘാടകര്‍ നിയന്ത്രിച്ചു.
കാസര്‍കാട്ടുനിന്ന് ചാര്‍ട്ടര്‍ ചെയ്ത ട്രെയിനിനു പുറമെ നൂറുകണക്കിനു വാഹനങ്ങളിലും പ്രവര്‍ത്തകരെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരുമായി ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങളും തിരുവനന്തപുരത്തെത്തി. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്ക് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിച്ച സ്‌നേഹസംഘത്തിന്റെ ഉജ്വല റാലിയും ശ്രദ്ധ പിടിച്ചുപറ്റി. ഒരുമയും സംഘശക്തിയും തെളിയിച്ച റാലി മാനവികത വിളിച്ചോതി. അച്ചടക്കത്തില്‍ നീങ്ങിയ ജാഥ നിയന്ത്രിക്കാന്‍ പോലീസിനു അല്‍പവും ബുദ്ധിമുട്ടേണ്ടിവന്നില്ല. വാഹനങ്ങള്‍ തിരിച്ചുവിടുന്നതിലും അണികളെ നിയന്ത്രിക്കുന്നതിലും വളണ്ടിയര്‍മാര്‍ ശ്രദ്ധിച്ചു. ജനസാഗരം കാണാന്‍ എം ജി റോഡിനിരുവശവും ആയിരക്കണക്കിനാളുകള്‍ നിലയുറപ്പിച്ചിരുന്നു.

Thursday, April 26, 2012

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം: മാര്‍ മത്രാപ്പോലീത്ത


പത്തനംതിട്ട: കാന്തപുരത്തെ നേരില്‍ കാണാനും കേരള യാത്രക്ക് മംഗളം നേരാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണെന്ന് ഡോ പിലിപ്പോസ് മാര്‍ക്രിസോഡം വലിയ മെത്രപ്പൊലീത്ത പ്രസ്താവിച്ചു. കേരള യാത്രക്ക് പത്തനം തിട്ടയില്‍ നല്‍കിയ സ്വീകരണ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
95 വയസ്സായ എന്നോട് പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ താങ്കളുടെ ആയുസ്സിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചിരുന്നു അപ്പോഴെല്ലാം ഞാന്‍ മൗനം പാലിച്ചു, ഇപ്പേള്‍ ഞാന്‍ പറയുന്നു. കാന്തപുരത്തിന്റെ ഈ നന്മ നിറഞ്ഞ യാത്രക്ക് അഭിവാദ്യമറീക്കാനാണ് എനിക്കിതുവരെ ആയുസ്സ് ലഭിച്ചത് അദ്ധേഹം പറഞ്ഞു.

More Photos

http://www.islamicphotogallery.blogspot.com/

കേരള യാത്രക്ക് പത്തനംതിട്ടയില്‍ സ്വീകരണം


Sunday, April 22, 2012

പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയായി




രാജ്യദ്രോഹ നിലപാടെടുക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരെ നീക്കണം: കാന്തപുരം

പാലക്കാട്: രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെയും മൗലികാവകാശങ്ങളെയും ബലികൊടുത്ത് കോടതികളില്‍ നിലപാടെടുക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യണെമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കേരളയാത്രക്ക് പാലക്കാട് നല്‍കിയ സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈയടുത്ത് കോടതി പരിഗണിച്ച പല കേസുകളിലും അവ്യക്തമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വീകരിച്ചത്. കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കാന്‍ ഇത് വലിയൊരു കാരണമായി തീരുന്നുണ്ട്. ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകരുത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ താത്പര്യപ്രകാരം കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുതാത്പര്യം കൂടി പരിഗണിക്കണം.

പാലക്കാട്ടെ നെല്‍കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അടിയന്ത്ിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണം. വയനാട്, കുട്ടനാട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ മാതൃകയില്‍ പാലക്കാട്ടും കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് വേണം. പ്ലാച്ചിമട നിവാസികള്‍ക്ക് നഷ്ടപരിഹാര തുക എത്രയും വേഗം കൊടുത്തുതീര്‍ക്കുന്നതിന് പ്ലാച്ചിമട ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Saturday, April 21, 2012

കേരളയാത്ര മലപ്പുറം പിന്നിട്ട് നെല്ലറയുടെ നാട്ടില്‍

തിരൂര്‍ : മതസൌഹാര്‍ദവും സാമൂഹികനീതിയും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്ര മലപ്പുറം ജില്ലയിലെ പര്യടനത്തിന് ഉജ്വല സമാപനം. മൂന്നു ദിവസംകൊണ്ട് 11 കേന്ദ്രങ്ങള്‍ പിന്നിട്ട കേരളയാത്ര വളാഞ്ചേരിയിലാണ് സമാപിച്ചത്.
യാത്ര ശനിയാഴ്ച പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും. തിരൂര്‍, പൊന്നാനി, വളാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു വെള്ളിയാഴ്ച സ്വീകരണം. നഗരത്തെ ആവേശക്കടലാക്കിയാണ് യാത്ര തിരൂരിലെത്തിയത്.

നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേല്‍പ്. പ്രവര്‍ത്തകര്‍ വന്‍പ്രവാഹമായി എത്തിയതോടെ തിരൂര്‍ കോരങ്ങത്ത് മൈതാനം ജനസമുദ്രമായി. ഇസ്‌ലാമിക് ബാങ്കിങ്ങിനെ എതിര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്ന് കാന്തപുരം പറഞ്ഞു. പലിശരഹിത സമ്പാദ്യ പദ്ധതികള്‍, ഗ്രാമീണ സാമ്പത്തിക ബന്ധങ്ങള്‍, പലിശ രഹിത വായ്പകള്‍ എന്നിവയിലൂടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടണം. സംസ്ഥാനത്ത് വ്യാപകമാകുന്ന കൊള്ളപ്പലിശസംഘങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസല്യാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, എന്‍. അലി അബ്ദുല്ല, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, ശ്രീകൃഷ്ണ ബ്രഹ്മാനന്ദ തീര്‍ഥ സ്വാമി, ഫാ. തോമസ് പുരയ്ക്കല്‍, പി. രാമന്‍കുട്ടി, സി.എം. ബഷീര്‍, വി. അബ്ദുറഹിമാന്‍, ഇ. ജയന്‍, കാസിംബാവ, ഷമീര്‍ പയ്യനങ്ങാടി, പി.എ. ബാവ, പി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

തിരൂരിലേക്കുള്ള യാത്രയ്ക്കിടെ ജുമുഅ നമസ്‌കാരത്തിന് താനൂരിലെത്തിയപ്പോഴും യാത്രാസംഘത്തിന് ഹൃദ്യമായ വരവേല്‍പ് ലഭിച്ചു. പൊതുചടങ്ങ് ഇല്ലാതിരുന്നിട്ടും നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഇവിടെ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകിട്ട് പൊന്നാനിയിലും നഗരത്തെ മുഴുവന്‍ വെള്ളയണിയിച്ച് നൂറുകണക്കിനു പ്രവര്‍ത്തകരാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. ആരെയും ഭിന്നിപ്പിക്കുകയല്ല, എല്ലാവരെയും ഒന്നിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കാന്തപുരം പറഞ്ഞു. രാത്രി വൈകി വളാഞ്ചേരിയിലായിരുന്നു സമാപനം. തുടര്‍ന്ന് കേരളയാത്ര പാലക്കാട് ജില്ലയിലേക്കു നീങ്ങി.

News from Muhimmath .com

Kerala Yathra Malappuram News




Kerala Yathra Malappuram News



Friday, April 20, 2012

കാന്തപുരം ഭാരതയാത്ര നടത്തണം: ലീഗ് അഖിലേന്ത്യാ സെക്രട്ടറി

മലപ്പുറം: രാഷ്ട്രീയ നേട്ടമല്ല, മനുഷ്യ ന• ലാക്കാക്കിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നതെന്ന് ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍. ഈ യാത്ര കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായ നേട്ടമൊന്നുമില്ല -കേരളയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം അസാ•ാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അരുതെന്നാണ് കാന്തപുരം വിളിച്ചുപറയുന്നത്.
സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന വ്യക്തിത്വമാണ് കാന്തപുരം.

ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്റസകളും നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ തിരിനാളവുമായി കാന്തപുരം കടന്നുവരുന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്. അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടേതിന് സമാനമാണ് കാന്തപുരത്തിന്റെ കേരളയാത്ര. ബംഗാളിലേക്ക് തിരിച്ചുചെന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പണ്ഡിത•ാര്‍ക്ക് നല്‍കുന്ന ബഹുമാനവും മഹത്വവും ബംഗാള്‍ ജനതക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Thursday, April 19, 2012

കണ്ണിയത്ത്‌ ഉസ്താദിന്റെ മകന്‍ കേരള യാത്രയില്‍

മലപ്പുറം: കാന്തപുരത്തിന്റെ കേരളയാത്രക്കെതിരെ ഇ.കെ വിഭാഗം ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും സുന്നി ഐക്യത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചു വരുന്നു. ഇ.കെ വിഭാഗം സമസ്തയുടെ ശക്തമായ വക്താവും സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ മകനുമായ കുഞ്ഞുമോന്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് കേരള യാത്രയില്‍ സജീവമായത് ഐക്യ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പ്രഥമ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയില്‍ നിന്നും കേരള യാത്ര അരീക്കോട് എത്തിയപ്പോഴാണ് കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ കുഞ്ഞുമോന്‍ കാന്തപുരത്തെ ആശിര്‍വദിക്കാനെത്തിയത്. കാന്തപുരത്തോടൊപ്പം പരിപാടി കഴിയും വരെ വേദിയിലിരുന്ന അദ്ധേഹം പഴയതെല്ലാം മറന്ന് സുന്നികള്‍ ഐക്യപ്പെടണമെന്ന ആശയം പങ്ക് വെച്ചു.

കണ്ണിയത്ത് ഉസ്താദിനു വേണ്ടി കാന്തപുരം ഉസ്താദ് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ ആമീന്‍ ചൊല്ലി. മലപ്പുറത്തെ ഓരോ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് കേരള യാത്രയില്‍ പങ്കാളികളായത്. വെള്ളിയാഴ്ച രാത്രി വരെ 11 കേന്ദ്രങ്ങളിലാണ് കാന്തപുരത്തിന്റെ കേരള യാത്രക്ക് സ്വീകരണം നല്‍കുന്നത്. ബി.ജെ..പി യടക്കം എല്ലാ രാഷ്ട്രീയ നേതാക്കളും സ്വീകരണ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്.

കേരള യാത്രയുടെ കൂടുതല്‍ ഫോട്ടോസ് കാണുക 

മലപ്പുറത്ത് കാന്തപുരത്തിന്റെ കേരളയാത്രയെ വരവേല്‍ക്കുന്നത് പതിനായിരങ്ങള്‍

മലപ്പുറം: കാന്തപുരത്തിന്റെ കേരളയാത്രയെ മലപ്പുറം ജില്ലയിലേക്ക് വരവേറ്റത് പതിനായിരങ്ങളുടെ മഹാ സംഗമത്തോടെ. മൂന്ന് ദിവസത്തെ പര്യടനത്തിനായി ബുധനാഴ്ച രാവിലെ കൊണ്ടോട്ടിയിലെത്തിയപ്പോള്‍ ജില്ല കണ്ട ഏറ്റവും വലിയ ജനപ്രവാഹത്തിനാണ് സാക്ഷിയായത്.
പ്രമുഖ മത രാഷ്ട്രീയ സാംസ്‌കാരിക നായകരുടെ പ്രൗഢ സാന്നിദ്ധ്യം കൊണ്ടനുഗ്രഹീതമായിരുന്നു മലപ്പുറം ജില്ലയിലെ ഓരോ സ്വീകരണ കേന്ദ്രവും. എം. പി വീരേന്ദ്ര കുമാര്‍, ഷാനവാസ് എം. പി, ആര്യാടന്‍ ശൗകത്ത്, കെ.സ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്, ബി.ജെ.പി ദേശീയ സമിതിയംഗം സി.വാസുദവന്‍ മാസ്റ്റര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ മകന്‍ കുഞ്ഞുമോന്‍ തുടങ്ങി പ്രമുഖര്‍ പ്രഥമ ദിനം വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

ഒന്നാം ദിവസം കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍ , എന്നിവിടങ്ങളിലെ സ്വീകരണ ശേഷം മഞ്ചേരിയില്‍ സമാപിച്ചു. വ്യാഴാഴ്ച രാവിലെ പെരിന്തല്‍ മണ്ണയില്‍ നിന്നു തുടങ്ങി കോട്ടക്കല്‍, മലപ്പുറം, ചെമ്മാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കുന്നു. മലപ്പുറത്തെ 11 കേന്ദ്രങ്ങളിലായി ഏകദേശം അഞ്ച് ലക്ഷം പേര്‍ സ്വീകരമ സമ്മേളനങ്ങളില്‍ പങ്കാളികളാകും.

കേരള യാത്ര മലപ്പുറം ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ഫോട്ടോസ് കാണുക

Monday, April 16, 2012

ആശങ്ക പരിഹരിച്ചതിന് ശേഷമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാവൂ: കാന്തപുരം

കല്‍പ്പറ്റ: കൂടംകുളം നിവാസികളുടെ ആശങ്ക പരിഹരിച്ചതിന് ശേഷമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാവൂവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കേരളയാത്രയോട് അനുബന്ധിച്ച് കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവ നിലയങ്ങളുടെ നിര്‍മാണത്തിലും പരിപാലനത്തിലും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്താരാഷ്ട്ര കരാറുകളുടെ പേരില്‍ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ തലപൊക്കാനുള്ള അവസരം ഉണ്ടാകരുത്. സമാധനപരമായി പ്രതിഷേധിക്കാനുള്ള പൗരന്‍മാരുടെ അവകാശത്തെ ഇല്ലാതാക്കരുത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവരെ നിയമ കുരുക്കുകളില്‍പ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള നീക്കം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. എതിരഭിപ്രായങ്ങളെ ആശയപരമായും ചര്‍ച്ചകളിലൂടെയും പരിഹരിക്കാാന്‍ സംവിധാനങ്ങളുണ്ടാകണം.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒരു വഴിപാടായി മാറുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘടനകള്‍ക്ക് മാത്രമായി വിട്ടുകൊടുക്കുന്നത് കൊണ്ടാണ്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന വിശ്വാസികളെ സംബോധന ചെയ്യുന്ന സ്ഥാപനങ്ങളെയും സംഘടനകളെയും കൂടി ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കണം. വികസന രംഗത്ത് നിലനില്‍ക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകും. ഇത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദുര്‍ബലപ്പെടുത്തും. അഞ്ചാം മന്ത്രി വിവാദം സാമുദായികവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയത്തില്‍ ഓരോ കക്ഷിക്കും തങ്ങളുടേതായ ന്യായാന്യായങ്ങള്‍ ഉണ്ടാകും. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കരുത്. തെലുങ്കാന പോലെയുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ ഇപ്പോള്‍ തന്നെയുണ്ട്.

പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും തുക അനുവദിക്കുന്നതിലും എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണം. ഈ പശ്ചാത്തലത്തില്‍ മലബാറിന്റെ വികസന സംബന്ധിയായ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ കുറേകൂടി സര്‍ഗാത്മകമായ നിലപാട് സ്വീകരിക്കണം. മുല്ലപ്പെരിയാര്‍, രാത്രിയാത്രാ നിരോധം എന്നിവ വൈകാരികവത്കരിക്കുന്നത് അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തും. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രം പക്ഷപാതവും നിസംഗപരവുമായ നിലപാടുകള്‍ സ്വീകരിക്കരുത്. ആദിവാസികളടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളോടൊപ്പം നില്‍ക്കാന്‍ പൊതുസമൂഹം ജാഗ്രത കാണിക്കണം. ദുര്‍ബല വിഭാഗങ്ങളുടെ ഭൂപ്രശ്‌നങ്ങള്‍ അവരുടേതായി മാത്രം കാണരുത്. കിടപ്പാടമില്ലാത്തവര്‍ നമുക്കിടിയില്‍ ജീവിക്കുന്നു എന്നത് അപമാനകരമാണ്. രാജ്യത്ത് എല്ലാ ജനങ്ങളും സമന്‍മാരായിരിക്കണം. കേരളയാത്ര ഒരു രാഷ്ട്രീയ ലക്ഷ്യവും വെച്ച് കൊണ്ടല്ല. രാജ്യത്ത് മാനവികത നിലനില്‍ക്കാനും സാമുദായിക സ്പര്‍ദ ഇല്ലാതാക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം ഒരു പ്രസ്ഥാനമായി വളര്‍ന്നു: എം കെ രാഘവന്‍ എം പി

കോഴിക്കോട്: കേരളയാത്രയുടെ നായകന്‍് കാന്തപുരം എ പി അബബൂക്കര്‍ മുസ്ലിയാര്‍ കേരളസമൂഹത്തില്‍ ഒരു പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞതായി എം കെ രാഘവന്‍ എം പി പ്രസ്താവിച്ചു.
കാന്തപുരം കേരളസമൂഹത്തോട് ഉത്‌ബോധിപ്പിക്കുന്ന പ്രമേയം മാനുഷിക തത്വങ്ങളോട് യോജിക്കുന്ന ആദര്‍ശമാണ്. അത് ജാതി-മത രാഷ്ട്രീയ കക്ഷികള്‍ക്ക് അതീതമായ സ്വരമാണ്. സ്‌നേഹവും സമാധാനവും സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ ഇത്തരം യാത്രകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന്റെ കേരളയാത്രക്ക് കാന്തപുരത്തിന്റെ ജന്മനാടായ കോഴിക്കോട് താമരശ്ശേരിയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.

Sunday, April 15, 2012

വയനാട്ടില്‍ ദാരിദ്ര്യനിര്‍മാജനത്തിന് പ്രത്യേക പാക്കേജ് വേണം: കാന്തപുരം

കല്‍പറ്റ: വയനാട് ജില്ലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുവേണ്ടി സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാല്‍ അഭിപ്രായപ്പെട്ടു. കേരളയാത്രക്ക് വയനാട്ട് നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു.
കര്‍ഷക ആത്മഹത്യ തടയാന്‍ ആവശ്യമായ നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്നും കാന്തപുരം സര്‍ക്കാറിനോടാവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ വയനാട്ടില്‍ നിന്ന് ബംഗളൂരിലേക്ക് യാത്രാതടസം അനുഭവപ്പെടുന്നു. ബംഗളൂരിലേക്കുള്ള യാത്രാ പ്രശ്‌നം പരിഹരിക്കുവാന്‍ കേരള-കര്‍ണാടക സര്‍ക്കാറുകള്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ പരിഹാരം കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു. നേരത്തെ നടന്ന പ്രസ്മീറ്റില്‍ കാന്തപുരം സംസാരിച്ചിരുന്നു.

എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പ്രസംഗിച്ചു. മാനവികതയെ ഉണര്‍ത്തുന്നു എന്ന വിഷയത്തില്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഫാറൂഖ് നഈമി കൊല്ലം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളയാത്രയുടെ ഭാഗമായുള്ള സ്‌നേഹയാത്ര ഇന്ന് ഗൂഡല്ലൂരില്‍ പ്രവേശിക്കും. വന്‍ ജനക്കൂട്ടമാണ് മിക്കയിടങ്ങളിലും കാണപ്പെട്ടത്.

കടപ്പാട് ; മുഹിമ്മാത്ത്‌ .കോം

Saturday, April 14, 2012

കാന്തപുരത്തിന്റെ പ്രസംഗങ്ങളില്‍ നന്മയുടെ വാക്കുകള്‍ മാത്രം: എം ഐ ഷഹനവാസ് എം പി

കല്‍പറ്റ: കേരളയാത്രയുടെ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിരവധി പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്, നന്മയുടെ വാക്കുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അക്രമവും വര്‍ഗീയതയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു വാക്കു പോലും കാന്തപുരത്തില്‍ നിന്നുണ്ടാവുന്നില്ല എം ഐ ഷഹനവാസ് എം പി പ്രസ്താവിച്ചു. കേരളയാത്ര കല്‍പറ്റ സ്വീകരണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദള്‍ പ്രതിനിധി കെ കെ ഹംസ സാഹിബ് പ്രസംഗിച്ചു.

രാഷ്ട്രീയ ആവശ്യങ്ങളെ വര്‍ഗീയവത്കരിക്കരുത്: കാന്തപുരം

പയ്യന്നൂര്‍: സംസ്ഥാന മന്ത്രിസഭാ വികസനത്തിന്റെ പേരില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുംവിധം വിവാദങ്ങളുണ്ടാക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കേരളയാത്രക്ക് പയ്യന്നൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ജാതിമതങ്ങള്‍ സൗഹൃദത്തില്‍ കഴിഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം. അത് തകരാന്‍ അനുവദിക്കരുത്. അധികാര രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ പൊതുജനങ്ങളെ ചേരിതിരിക്കുന്നതിലേക്ക് വളരാതിരിക്കാന്‍ സാമുദായിക രാഷ്ട്‌രീയ നേതൃത്വങ്ങള്‍ ജാഗ്രത പാലിക്കണം. രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയൂം ചെയ്യണ്ട പ്രശ്‌നങ്ങളെ സാമൂദായിക സംഘടനകള്‍ ഏറ്റെടുക്കുന്നത് നല്ല കീഴ് വഴക്കമല്ല. ഇത് സമുദായങ്ങള്‍ക്കിടയില്‍ അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ കാരണമാകും.                                                         

സാമൂദായിക സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം ഏതാണെന്ന                                  തിരിച്ചറിവോടെയായിരിക്കണം സാമൂഹിക ഇടപെടലുകള്‍ നടത്തേണ്ടത്. ജനാധിപത്യവും മതേതരത്വവും നല്‍കുന്ന അവസരങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനു പകരം      അവയെ അവസരവാദപരമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതില്‍നിന്ന്     സാമുദായിക സംഘടനാ നേതാക്കള്‍ മാറിനില്‍ക്കണം.                                                                  
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചരിത്രപരമായി വിലയിരുത്താനും അവയോട്                  സര്‍ഗാത്മകമായ നിലപാടെടുക്കാനും സമൂഹം തയ്യാറാകണം. രംഗനാഥ കമ്മീഷന്‍                       റിപ്പോര്‍ട്ടിനോടുള്ള ചില സംഘടനകളുടെ നിലപാട് ഖേദകരമാണ്. സമവായത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവസരങ്ങള്‍ വൈകിപ്പിക്കരുതെന്നും കാന്തപുരം വ്യക്തമാക്കി.

Photos Keralayathra

Keralayathra Kannur

Malappuram Division SSF Sneha sangham


സാമൂഹിക നന്മക്കുവേണ്ടിയാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനം: മന്ത്രി കെ പി മോഹനന്‍

പാനൂര്‍: സാമൂഹിക നന്മക്കുവേണ്ടിയുള്ള പ്രയാണമാണ് കാന്തപുരം നയിക്കുന്നതെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ നല്‍കിയ വരവേല്‍പ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
വര്‍ധിച്ചുവരുന്ന സാമൂഹിക അനീതികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും സഹകാരികളാകണമെന്നും അേേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ കേരളയാത്രക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പൊതുയോഗത്തില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സംബന്ധിച്ചു. മുസ്ലിംലീഗ്, കോണ്‍ഗ്രസ്, ബി ജെ പി, സി പി എം പ്രതിനിധികളും സ്വീകരണച്ചടങ്ങില്‍ സംബന്ധിച്ച് കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിച്ചു.

യാത്ര ഇന്ന് കണ്ണൂര്‍ ജില്ല പിന്നിട്ട് വയനാട് ജില്ലയിലേക്ക് പ്രയാണമാരംഭിച്ചു.

കണ്ണൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ നിന്ന് പര്യടനം പൂര്‍ത്തിയായി വയനാട് ജില്ലയിലേക്ക് പ്രയാണം തുടരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേരളയാത്രയെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. യാത്ര 28ന് തിരുവനന്തപുരത്ത് സമാപിക്കും.

മന്ത്രിസ്ഥാനത്തര്‍ക്കം സാമുദായിക പ്രശ്നമാകുന്നതില്‍ ഭയം: കാന്തപുരം.

തളിപ്പറമ്പ്: കേരളത്തില്‍ മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കം സാമുദായിക പ്രശ്നമായി മാറുമോയെന്ന് ഭയപ്പെടുന്നതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദോഹം. വര്‍ഗീയതയും വിദ്വേഷവും വളരുന്നത് ആപത്താണ്. ഇത് അരാജകത്വവും അക്രമവും ഉണ്ടാക്കാനേ ഉപകരിക്കൂ. മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള കലഹം ജനങ്ങളിലേക്ക് പകര്‍ന്ന്് കലാപമാക്കി മാറ്റരുത്. പൊലീസിനെ ഉപയോഗിച്ചുമാത്രം ഒരിടത്തും സമാധാനമുണ്ടാക്കാന്‍ സാധിക്കില്ല. സമാധാനം കൈവരിക്കണമെങ്കില്‍ ജനങ്ങള്‍ ധാര്‍മികബോധമുള്ളവരായി മാറണം. അതിനാണ് കേരളയാത്ര നടത്തുന്നതെന്ന് കാന്തപുരം പറഞ്ഞു .

കേരളയാത്ര നാടിനെ രക്ഷിക്കാന്‍ -കാന്തപുരം

കാസര്‍കോട്: വ്യാഴാഴ്ച കാസര്‍കോട്ടുനിന്നാരംഭിക്കുന്ന കേരളയാത്ര അരാജകത്വത്തില്‍ നിന്ന് നാടിനെ രക്ഷിക്കാനാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനാണ് ഈ യാത്ര. മനുഷ്യത്വം മരവിച്ച് അരാജകത്വവും അനീതിയും വാഴുന്ന നാട്ടില്‍ ആഭ്യന്തരവകുപ്പ് വിചാരിച്ചാല്‍ അത് നേരെയാക്കാന്‍ കഴിയില്ല.
ഈ സാഹചര്യത്തിലാണ് മാനവികതയെ ഉണര്‍ത്തുകയെന്ന മുദ്രാവാക്യവുമായി കേരളയാത്ര നടത്തുന്നത്- അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബില്‍ 'മീറ്റ് ദ പ്രസ്സി'ല്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.
തിരുകേശവുമായി കേരളയാത്രക്ക് ഒരു ബന്ധവുമില്ല. കോഴിക്കോട്ട് നിര്‍മിക്കുന്ന പള്ളിയുടെ പ്രചാരണാര്‍ഥമല്ല ഈ യാത്ര. കോഴിക്കോട്ട് എവിടെയാണ് പള്ളി നിര്‍മിക്കുകയെന്ന് അത് ഉയരുമ്പോള്‍ മനസ്സിലായിക്കൊള്ളും. ഇക്കാര്യത്തില്‍ നിഗൂഢതയൊന്നുമില്ല -അദ്ദേഹം പറഞ്ഞു.
മുസ്‌ലീം ലീഗിന്റെ അഞ്ചാംമന്ത്രി കാര്യത്തില്‍ ഇടപെടാന്‍ താല്പര്യമില്ല. സുന്നി ഐക്യം ഉടന്‍ യഥാര്‍ഥ്യമാക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്- കാന്തപുരം പറഞ്ഞു.