പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Tuesday, March 6, 2012

Keralayathra Mahallu Conference

മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനങ്ങള്‍
പടന്നക്കാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി പടന്നക്കാട്ട് മഹല്ല് സമ്മേളനം സംഘടിപ്പിച്ചു. യൂനിറ്റ് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹല്ല് സമ്മേളനം മുഹമ്മദ് റിസ്‌വി അലാമിപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ട സിയാറത്തോടെ ആരംഭിച്ചു. ഹംസ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാനവികസദസ് ബശീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ സഖാഫി തൈര ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സ്വാമി വിശ്വതീര്‍ഥാനന്ദ, ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. എ കെ ശങ്കരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എന്‍ സുകുമാരന്‍, ഇ കെ കെ പടന്നക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
മടിക്കൈ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം അശ്‌റഫ് അശ്‌റഫി ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര പ്രമേയ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആദര്‍ശ പ്രഭാഷണവും നടത്തി. ബശീര്‍ മങ്കയം, സി എ ഹമീദ് മൗലവി, അബൂബക്കര്‍ ബാഖവി അഴിത്തല, സുലൈമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് പടന്നക്കാട് സ്വാഗതവും കെ കെ മൂസ നന്ദിയും പറഞ്ഞു.

ബേക്കല്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശത്തില്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി മവ്വലില്‍ മഹല്ല് സമ്മേളനം സമാപിച്ചു. മാനവിക സദസ് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ആബിദ് സഖാഫി വിഷയാവതരണം നടത്തി. ഹനീഫ് കുന്നില്‍, കരുണന്‍ അരവത്ത്, കപ്പണ മുഹമ്മദ്കുഞ്ഞി, എം സി അബ്ദുറഹ്മാന്‍, മവ്വല്‍ മുഹമ്മദ്മാമു, അബൂബക്കര്‍ ആമു, ഉമര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ മവ്വല്‍ പ്രസംഗിച്ചു. ക്വളാഷ് പ്രദര്‍ശനം ഗ്രാമപഞ്ചായത്തംഗം ആമു ഹാജി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഹമീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര പ്രമേയ പ്രഭാഷണവും റഫീഖ് അഹ്‌സനി ആദര്‍ശപ്രഭാഷണവും നടത്തി. അശ്‌റഫ് കരിപ്പൊടി, ബശീര്‍ മങ്കയം, സി എ അബ്ദുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കേരളയാത്ര: മേഖലാ സന്നാഹത്തിന് ഒരുക്കം പൂര്‍ത്തിയായി

കാസര്‍കോട്:ഏപ്രില്‍ 12ന് കാസര്‍കോട്ടുനിന്നും ആരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രാ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന സന്നാഹം പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈമാസം 10ന് രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നിസെന്ററിലും കട്ടക്കാല്‍ സുന്നി മദ്‌റസയിലും സന്നാഹം നടക്കും. ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ 11 മണിക്ക് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടക്കുന്ന ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലാ സന്നാഹത്തില്‍ മൂസ സഖാഫി കളത്തൂരും പരപ്പയില്‍ സുലൈമാന്‍ കരിവെള്ളൂരും വിഷയമവതരിപ്പിക്കും. അന്ന് രണ്ടു മണിക്ക് മഞ്ചേശ്വരം മള്ഹറിലും കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലും കുമ്പള ശാന്തിപ്പള്ളതതും സന്നാഹനങ്ങല്‍ സംഘടിപ്പിച്ചിട്ടുണ്ട്. റസാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്ബുല്ലാ തളങ്കര, ബശീര്‍ പുളിക്കൂര്‍ ക്ലാസെടുക്കും.

ഇതുസംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ നടന്ന ജില്ലാ സംഘടനാ ഭാരവാഹികളുടെയും സബ്കമ്മിറ്റിയോഗത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് അശ്‌റഫി, അബ്ദുല്‍ അസീസ് സൈനി, നാസര്‍ ബന്താട്, മുഹമ്മദ് സഖാഫി തോക്കെ, റഫീഖ് സഖാഫി ചേടിക്കുണ്ട്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.

Monday, March 5, 2012

മാനവികതയുടെ വീണ്ടെടുപ്പിന് യത്‌നിക്കണം: ഇ ചന്ദ്രശേഖരന്‍ എം എല്‍ എ

ചിത്താരി: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ പ്രഭാഷണവേദികള്‍ കൊണ്ടോ മാനവികതയുടെ വീണ്ടെടുപ്പ് സാധ്യമാകില്ലെന്ന് ഹൊസ്ദുര്‍ഗ് എം എല്‍ എ. ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കേരളയാത്രയുടെ ഭാഗമായി ചിത്താരിയില്‍ നടന്ന മഹല്ല് സമ്മേളനത്തില്‍ മാനവിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. ചര്‍ച്ചാവേദികള്‍ക്കും ആലങ്കാരിക വേദികള്‍ക്കുമപ്പുറം മാനവികതയുടെ പ്രായോഗികതക്ക് സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലിക സമൂഹത്തില്‍ ശബരിമലയില്‍ കാണുന്ന സൗഹൃദം മതസൗഹാര്‍ദത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. ശബരിമലക്ക് പുറപ്പെടുന്ന അയ്യപ്പഭക്തന്മാര്‍ ആദ്യം ദര്‍ശിക്കുന്നത് വാവരെയാണ്. ഇതര മതങ്ങളിലെ മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും ശരികളെ തുറന്ന് സമ്മതിക്കാനും നമുക്ക് കഴിയണം.

മതത്തിന്റെ പേരിലുള്ള സ്പര്‍ദ്ധയും സംഘട്ടനവും ഒഴിവാക്കി പൊതുസമൂഹത്തിനു ഗുണകരമാവുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹല്ല് സമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ അശ്‌റഫി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം വി ബാലന്‍, എം ഹസൈനാര്‍, ഇ കെ കെ പടന്നക്കാട്, എം കെ മുഹമ്മദ്കുഞ്ഞി, സി എച്ച് ആലിക്കുട്ടി ഹാജി, സി എ അബ്ദുല്‍ ഹമീദ് മൗലവി, ബശീര്‍ മങ്കയം, സിദ്ദീഖ് പടന്നക്കാട്, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് തായല്‍ സ്വാഗതവും റശീദ് നന്ദിയും പറഞ്ഞു.

Kanthapuram Keralayathra News Risala Study Circle Hubbu Rasool Conference